ഇബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്മാരുടെ വാഹനം കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിനെത്തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് ഇവരെ വിളിച്ച് വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ വച്ച് ബഹളം വച്ച് സംഘര്‍ഷ അവസ്ഥ ഉണ്ടാക്കിയതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നാലെ താരങ്ങളുള്‍പ്പടെ നിരവധി പേരാണ് ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നത്. സഹോദരങ്ങളുടെ ആരാധകര്‍ നിയമ വ്യവസ്ഥയെ വരെ വെല്ലുവിളിക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു.
ഇവരെ പിന്തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും തമ്മില്‍ വരെ ഏറ്റുമുട്ടുകയാണ് ഇപ്പോള്‍. ഇതിനിടയില്‍ ഈ ബുള്‍ ജെറ്റ് സഹോദരങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ നിരവധി പേരെ വിളിച്ചിരുന്നു.
ഇത്തരത്തില്‍ ഇബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്മാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരിലൊരാള്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു.
ആവശ്യം ഉന്നയിച്ച് വിളിച്ച് ഇബുള്‍ ജെറ്റ് ആരാധകന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. പെരുമ്പാവൂര്‍ സ്വദേശികളായ ആരാധകരായിരുന്നു ഇബുള്‍ ജെറ്റ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചത്.
എന്താണ് സംഭവമെന്ന് തുടക്കത്തില്‍ സുരേഷ് ഗോപിക്ക് മനസ്സിലായിരുന്നില്ല. ഇബുള്‍ ജെറ്റോ എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്. പിന്നാലെ പ്രശ്നം പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ സുരേഷ്ഗോപി പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.
ഞാന്‍ ചാണകമല്ലേ, കാര്യം മുഖ്യമന്ത്രിയെ വിളിച്ച് പറയൂവെന്നാണ് ഇബുള്‍ ജെറ്റ് ആരാധകന് സുരേഷ് ഗോപി നല്കിയ മറുപടി. പ്രശ്നം കേരളത്തിലല്ലേ നടക്കുന്നത്, നേരെ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോര്‍ വാഹന വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമൊക്കെയാണ് എന്നായിരുന്നു സുരേഷ് ഗോപി മറുപടി പറഞ്ഞത്.
സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേയെന്ന ചോദിച്ച ആരാധകനോട് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേയെന്നും താരം ചോദിച്ചിരുന്നു. ഈ മറുപടി നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.
ഇതേ ആവശ്യം ഉന്നയിച്ച് മുകേഷ് എംഎല്‍എയും ആരാധകര്‍ വിളിച്ചിരുന്നു. ഇതിന് എംഎല്‍എ നല്കിയ മറുപടിയും ചര്‍ച്ചയാകുന്നുണ്ട്.
Discussion about this post