സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഭാവന. മലയാളത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഭാവന സൗത്ത് ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
വിവാഹ ശേഷം മലയാളത്തില്‍ താരം സജീവമല്ലെങ്കിലും കന്നടയില്‍ താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ എത്തിയിരുന്നു. കഴിഞ്ഞ മാം പ്രദര്‍ശനത്തിന് എത്തിയ ബജരംഗി 2 എന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കൂടാതെ നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നതും.
അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ പുതിയ ഫോട്ടോകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
എന്ത് ഭംഗിയാണ് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്. എന്ത് കണ്ണാണ്, എന്ത് നോട്ടമാണ് എന്നും ആരാധകര്‍ പറയുന്നു. സിനിമയില്‍ വരുമ്പോള്‍ എങ്ങനെയായിരുന്നോ അത്രയും സൗന്ദര്യം തന്നെയുണ്ട് ഇപ്പോഴും എന്നാണ് ചില ആരാധകര്‍ കമന്റായി പറയുന്നത്.
എന്തായാലും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
Discussion about this post