മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട നടിയാണ് ചന്ദ്ര ലക്ഷ്മണ്. നിരവധി ആരാധകരാണ് രണ്ടിടത്തും താരത്തിനുള്ളത്. അഭിനയം കൂടാതെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. തമിഴ് സിനിമ മേഖലയിലൂടെയാണ് ചന്ദ്ര ലക്ഷ്മണ് അഭിനയത്തിലേക്ക് എത്തുന്നത്.
പിന്നീട് പൃഥിരാജ് ചിത്രമായ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തില്‍ നായികയായി മലയാളത്തിലേക്ക് എത്തുകയായിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ജയംരവി ചിത്രമായ തില്ലാലങ്കടി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് താരം.
എന്നാല്‍ മിനി സ്ക്രീനില്‍ താരം സജീവമാണ്. നിരവധി സീരിയലുകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇപ്പോള്‍ സ്വന്തം സുജാത എന്ന സീരിയലിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ സീരിയലിനു പിന്നാതെ ചന്ദ്ര ലക്ഷ്മണിന് ഉണ്ടായത്.
മുപ്പത്തി എട്ട് വയസ്സായെങ്കിലും താരം ഇതുവരെ വിവാഹം ചെയ്തിരുന്നില്ല. എന്നാല്‍ കുറച്ച് നാള് മുന്‍പ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. സ്വന്തം സുജാതയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോഷ് ക്രിസ്റ്റിയുമായി പ്രണയത്തിലാണെന്നായിരുന്നു താരം അറിയിച്ചത്.
വീട്ടുകാര്‍ സമ്മതിച്ചുവെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നും താരം അറിയിച്ചിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ സീരിയലിലെ നായികയും നായകനും ജീവിതത്തിലും ഒന്നിച്ചിരിക്കുകയാണ്.
ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതയായിരിക്കുകയാണ്. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവും ചടങ്ങുകള്‍ നടന്നു.
ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പ്രിയതാരങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവക്കുന്നത്. വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും.സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
സ്വന്തം സുജാത എന്ന പരമ്പരയില്‍ ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി അഭിനയിച്ചത്. സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. ഈ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.
Discussion about this post