മലയാള സിനിമയിലൂടെ ബാലതാരമായി എത്തി സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് എസ്തര് അനില്‍. പിന്നാലെ തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.
ദൃശ്യം സീക്വലുകളില്‍ അഭിനയിച്ചതോടെയാണ് താരം സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.ദൃശ്യം മലയാളം തെലുങ്ക് തമിഴില്‍ എന്നിവയില്‍ അഭിനയിച്ചത് എസ്തര് ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കൂടിയാണ് എസ്തര്. തന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ ഇതിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
നീല ലഹങ്ക അണിഞ്ഞ് സുന്ദരിയായിട്ടാണ് താരം എത്തുന്നത്. സരിന് രാംദാസ് ആണ് ഫൊട്ടോഗ്രാഫര്‍. സ്റ്റൈലിസ്റ്റ് അനാനിയ നസ്രിന്. കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നും രാജകുമാരിയെ പോലുണ്ടെന്നുമാണ് ആരാധകര്‍ ചിത്രം കണ്ട് പറയുന്നത്.
എന്തായാലും പ്രിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ വൈറലായി കഴിഞ്ഞു.
Discussion about this post