തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക രമേശ്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയായിരുന്നു ഗോപിക അവതരിപ്പിച്ചത്.
മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്. സിനിമയുടെ വിജയത്തിന് പിന്നാലെ വാങ്ക് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ഗോപിക. ഇതിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന മലയാളത്തിലെ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഗോപിക.
എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തന്റെ പ്രണയം വെളിപെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോള്‍.
കാമുകനെ കെട്ടിപിടിച്ച് നില്ക്കുന്ന ചിത്രം പങ്കുവച്ചാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഹാപ്പി വാലന്റൈന്‍സ് ഡേ, എപ്പോള്‍ പ്രപ്പൊസ് ചെയ്യും,ഒരുവര്‍ഷം തികയുന്നു എന്നീ ഹാഷ് ടാഗുകള്‍ക്ക് ഒപ്പമാണ് താരം കാമുകന്റെ ചിത്രം പങ്കുവയ്ക്കുന്നത്.
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തുന്നത്. രസകരമായ കമന്റുകളാണ് എത്തുന്നത്. തങ്ങളോട് ഈ ചതി വേണ്ടായിരുന്നുവെന്നാണ് ചിലര്‍ കമന്റായി കുറിക്കുന്നത്.
ഈ കണ്ടതൊന്നും സത്യമായിരിക്കല്ലെ എന്നാണ് ചില കമന്റുകള്‍.എന്തായാലും നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Discussion about this post