സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരമായ ഹാൻസിക മൊട്വാനി കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹിതയായത്.
ബിസിനസ്കാരനായ സൊഹൈല്‍ കത്യൂര്യ ആണ് ഹന്‍സികയുടെ വരന്.ഇരുവരും നേരത്തെ ഒരുമിച്ച് ബിസിനസ് ചെയ്തിട്ടുമുണ്ട്. ഇതില്‍ നിന്നും ഉടലെടുത്ത സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ഡിസംബർ 4ന് ആയിരുന്നു ഹൻസികയുടെ വിവാഹം. ഇപ്പോഴിതാ തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
സോഹൈൽ നെറുകയിൽ സിന്ദൂരം ചാർത്തുന്ന ചിത്രം പങ്കുവച്ച് ഇപ്പോഴും എപ്പോഴും എന്നും ഹാൻസിക കുറിച്ചു.
അതേസമയം താരത്തിന്റെ വിവാഹ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്.
നിരവധി താരങ്ങളും ആശംസകൾ അറിയിക്കുന്നു. അതേസമയം വിവാഹ ദിവസം ഹന്സികയെടുത്ത ഒരു തീരുമാനം വലിയ കയ്യടി നേടിയിരുന്നു.
തന്റെ വിവാഹം കൂടാന്‍ ഹന്‍സിക ക്ഷണിച്ചിരിക്കുന്നത് ധനികരായ സിനിമാ താരങ്ങളെ ആയിരുന്നില്ല, പകരം പാവപ്പെട്ട വീട്ടിലെ കുട്ടികളെ ആയിരുന്നു.
പാവപ്പെട്ട കുട്ടികള്‍ക്ക് ഹന്‍സികയുടെ കല്യാണത്തിന് ക്ഷണം ലഭിച്ച വിവരം സന്നദ്ധ സംഘടനയാണ് അറിയിച്ചത്. വിവാഹ ക്ഷണ കത്തുമായി നില്ക്കുന്ന കുട്ടികളുടെ വീഡിയോ സന്നദ്ധ സംഘടന പങ്കുവക്കുകയായിരുന്നു.
ഹന്‍സികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികള്‍ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.ഹന്‍സിക, പാവങ്ങളെയും കുട്ടികളെയും സേവിക്കാന്‍ എന്‍ജിഒകളെ സഹായിക്കുന്നുണ്ട്.
അതിന്റെ ഭാഗമായാണ് ഞായറാഴ്ച തന്റെ വിവാഹത്തിന് വിശിഷ്ടാതിഥികളാകാന് പാവപ്പെട്ട കുട്ടികളോട് താരം ആവശ്യപ്പെട്ടത്.വിവാഹത്തിന് ക്ഷണിച്ചതിന് ഹന്‍സികയ്ക്ക് നന്ദി പറയുന്ന റോബിന് ഹുഡ് ആര്‍മിയുടെ കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാത്രവുമല്ല വിവാഹത്തിന് ഒരുങ്ങുന്ന കുട്ടികളുടെ ദൃശ്യങ്ങളും ആ വീഡിയോയിലുണ്ട്. ഈ വീഡിയോ ഇപ്പോള്‍ നെറ്റില്‍ തരംഗമാണ്.ഹന്‍സികയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
Discussion about this post