മലയാള സിനിമയിലൂടെ എത്തി സൗത്ത് ഇന്ത്യന്‍ സിനിമയുടെ പ്രിയതാരമായി മാറിയ നടിയാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി നായികയായി മലയാള ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരമായി മാറുകയായിരുന്നു.
നിവിന്‍ പോളി നായകനായി എത്തിയ 1983 എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
രാജവംശം എന്ന ചിത്രമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരുപിടി സിനിമകളാണ് മലയാളത്തിലും തമിഴിലുമായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍ താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. നടന് ആദിയുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്.
എന്നാല്‍ ഇപ്പോള്‍ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രഹസ്യമായ ചടങ്ങായിരുന്നു വിവാഹനിശ്ചയം
അതേസമയം നടന് ആദിയും നിക്കി ഗല്‍റാണിയും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദിയുടെ എല്ലാ സ്വകാര്യ പാര്‍ട്ടികളിലും പരിപാടികളിലും നിക്കി സ്ഥിരം സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ആദിയുടെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമ മേഖലയില്‍ നിന്ന് പങ്കെടുത്ത ഏകതാരവും നിക്കിയായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല.
അതേസമയം ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാഗവരായിനം നാ കാക്ക, മറഗാധ നാനയം എന്നീ സിനിമകളിലാണ് നിക്കിയും ആദിയും നായികാ നായകന്മാരായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒട്ടനവധി തമിഴ്, തെലുങ്ക് സിനിമകളില്‍ നായകനായിട്ടുള്ള ആദിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ മൃഗം ആയിരുന്നു.
Discussion about this post