നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ചോദ്യം; മാധ്യമ പ്രവര്‍ത്തനോട് സാമന്ത ചെയ്തത് കണ്ടോ; അമ്പരന്ന് ആരാധകര്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സാമന്തയുടെയും ഭര്‍ത്താവ് നാഗചൈതന്യയുടെയും വിവാഹ മോചന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറഞ്ഞ് നില്‍ക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്ന പേര് മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും കുറച്ച് നാളുകളായി അകന്ന് കഴിയുകയായിരുന്നുവെന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചുവെന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവാഹ മോചനം നിയമ പരമായി വേര്‍പെടുത്തുന്നതിന്റെ ആദ്യ ഘട്ടമായ കൗണ്‍സിലിങ്ങിലാണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹ മോചന വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് സാമന്ത.
സാമന്ത കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. ഇതിനിടയില്‍ ഒരു മാധ്യമ പ്രവര്ത്തകന് ഭര്‍ത്താവും നടനുമായ ഗാനചൈതന്യയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചു.
മാധ്യമ പ്രവര്‍ത്തകന്റെ ഈ ചോദ്യം സാമന്തയെ ചൊടിപ്പിക്കുകയാണ് ചെയ്തത്. ‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’?-എന്നാണ് മാധ്യമപ്രവര്‍ത്തകനോട് സാമന്ത ചോദിച്ചത്. മാസ്ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ താരത്തിന്റെ മറുപടി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. താരം ഇങ്ങനെ പ്രതികരിക്കുമെന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം സാമന്തയും നാഗ ചൈതന്യയും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
Discussion about this post