മൃദുലയും യുവയും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ഇവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ്. ഇരുവരുടെയും പുതിയ വീടിന്റെ പാലുകാച്ചല്‍ നടന്നു.
യുവയുടെ പാലക്കാട്ടെ തിരുനെല്ലായ ഗ്രാമത്തിലെ പുതിയ വീടിന്റെ പാലുകാച്ചലാണ് നടന്നത്. ഇതിന്റെ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇരുവരുടെയും ബന്ധുക്കള്‍ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് ചടങ്ങ് ആഘോഷമാക്കിയത്. യുവ മൃദംഗം വായിക്കുന്നതും മൃദുല നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവ മൃദംഗത്തില്‍ കൊട്ടിക്കയറുമ്പോള്‍ പ്രേക്ഷകരും അതില്‍ അലിഞ്ഞ് ചേരും
അത്രയും അതിമനോഹരമായിട്ടാണ് യുവ മൃദംഗം വായിക്കുന്നത്. ഇത്രയും നന്നായി മൃദംഗം വായിക്കാന്‍ അറിയുമായിരുന്നോ എന്നാണ് യുവയോട് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. മൃദുല നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്.
ചടങ്ങിന് എത്തിയ മറ്റുള്ളവരും പാട്ട് പാടി ആഘോഷിച്ചു. അതിമനോഹരമായ കച്ചേരിയാണ് എല്ലാവരും ചേര്‍ന്ന് നടത്തിയത്. അതിമനോഹരമെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരുപോലെ പറയുന്നത്.
Discussion about this post