മമ്മൂട്ടിയുടെ നായികയായി എത്തി മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് ശ്വേത മേനോന്. മമ്മൂട്ടിയുടെ നായികയായി അനശ്വരത്തിലൂടെയായിരുന്നു ശ്വേത മേനോന് അഭിനയ രംഗത്ത് എത്തുന്നത്.
മോഡലിംഗ് രംഗത്ത് തിളങ്ങി നില്‍ക്കവേയായിരുന്നു അഭിനയത്തിലെ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം,തമിഴ്, തെലുങ്ക്, കട, ഹിന്ദി ഭാഷകളിലായി താരം നിരവധി സിനിമകളാണ് അഭിനയിച്ചത്. മലയാളികളുടെ രതിചേച്ചിയാണ് ശ്വേത മേനോന്.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും ടിവി ഷോകളിലെ നിറ സാന്നിധ്യമാണ് താരം. നിരവധി ഷോകളിലാണ് താരം ജഡ്ജായി എത്താറുള്ളത്. കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല ഷോകളും തത്ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്.
ലോക്ഡൗണ്‍ നാളുകളില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയുകയാണ് താരം. ഇതിനിടയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്.
ലോക്ഡൗണിന്റെ തുടക്കത്തിലുണ്ടായിരുന്ന സ്നേഹം ഭര്‍ത്താവിന് ഇപ്പോള്‍ ഇല്ലെന്നാണ് താരം തമാശ രൂപേണ പറയുന്നത്. വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു.
പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടാവാടിയായി മാറിയെന്നും തമാശ രൂപേണ ശ്വേത പറഞ്ഞു.
ബിസിനസ്മാനായ ശ്രിനിവാസ മേനോനാണ് താരത്തിന്റെ ഭര്‍ത്താവ്. 2012 ല്‍ ഇവര്‍ക്ക് കുഞ്ഞ് പിറന്നിരുന്നു. സബീന എന്നാണ് മകളുടെ പേര്.
Discussion about this post