മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുമോള്‍. കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
കൂടാതെ സംസ്കൃതം, ബംഗാളി ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്കമായിരുന്നു താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അനുമോള്‍. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിറവയറില്‍ നില്ക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ച്.
ചിത്രം കണ്ടതോടെ ഇത് എപ്പോള്‍ സംഭവിച്ചുവെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. വിവാഹം എന്ന് കഴിഞ്ഞുവെന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് താഴെയുള്ള കുറിപ്പ് കണ്ടപ്പോഴാണ് ആരാധകര്‍ക്ക് അബദ്ധം മനസ്സിലായത്.
അനുമോളുടെ പുതിയ ചിത്രമായ ത തവളയുടെ ത എന്ന ചിത്രത്തില്‍ നിന്നുള്ള സ്റ്റില്‍ ആയിരുന്നു അത്. അബദ്ധം മനസ്സിലായതോടെ താരത്തിന്റെ പുതിയ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
Discussion about this post