അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ഉമ്മൻ ചാണ്ടി, ചത്തു, എന്തിനാണ് മൂന്നു ദിവസം അവധി എന്നാണ് സോഷ്യൽ മീഡിയ ലൈവ് എത്തി വിനായകന്റെ അധിക്ഷേപം.
ആരാടാ ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി, ഉമ്മൻ ചാണ്ടി ചത്തു അതിന് ഞങ്ങൾ എന്ത് വേണം, നിർത്തിയിട്ടു പോ, പത്രക്കാരോടാണ് -എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ചു സംസാരിക്കുന്നത്.
അതേസമയം നടന് എതിരെ വൻ പ്രതിഷേധം ആണ് എത്തുന്നത്. വിനായകൻ മാപ്പ് പറയണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
നടന് എതിരെ കേസ് എടുക്കണം എന്നും സോഷ്യൽ മീഡിയ പറയുന്നു.ലഹരി പുറത്താണ് നടന്റെ അധിക്ഷേപം എന്നാണ് സംസാരത്തിൽ നിന്നും വ്യക്തമാകുന്നത്.
എന്തായാലും വലിയ വിമർശനമാണ് നടന് എതിരെ ഉയരുന്നത്.
Discussion about this post