സൗത്ത് ഇന്ത്യയിലെ പ്രശസ്ത താരമാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ വേഗത്തിൽ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.
മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.
മോഹൻലാൽ ചിത്രം ബിഗ് ബ്രദർ ആയിരുന്നു താരത്തിന്റെതായി അവസാനം തിയേറ്ററിൽ എത്തിയ മലയാള ചിത്രം.
ഇതിനിടയിൽ പട്ടാംപൂച്ചി എന്ന തമിഴ് സിനിമയും താരത്തിന്റെതായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് ഹണിറോസ്.
ഇതിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്.
നിരവധി കട ഉൽഘാടനങ്ങൾ നടത്തുന്ന താരമാണ് ഹണി റോസ്. ഇതിന്റെ ഉൽഘാടന വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്.
അതുകൊണ്ട് തന്നെ താരത്തിന് സ്വർണ കട ഉൽഘാടന നായിക എന്ന ചീത്തപ്പേരുണ്ട്. പേര് ഹണി റോസ്, ഇഷ്ടം സ്വർണ്ണ കട ഉൽഘാടനം എന്നായിരുന്നു താരത്തിനെ കുറിച്ച് വിമർശകർ പറയുന്നത്.
എന്നാൽ മോഹൻലാൽ ചിത്രം മോൺസ്റ്റർ തിയേറ്ററിൽ എത്തിയതോടെ ഈ പേരുദോഷം മാറിയിരിക്കുകയാണ്. പുലി മുരുകൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൽ ഹണി റോസ് തകർത്തു എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.
മോഹൻലാലിനൊപ്പം തന്നെ ഹണി റോസ് കട്ടക്ക് നിന്നു എന്നാണ് ആരാധകർ പറയുന്നത്. അതേസമയം മോഹൻലാലിനൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് മോൺസ്റ്റർ.
ഇട്ടിമാണി, ബിഗ് ബ്രദർ എന്നിവയാണ് മോഹൻലാലും ഹണി റോസും നേരത്തെ ഒന്നിച്ച ചിത്രങ്ങൾ.
Discussion about this post