സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നിറഞ്ഞത് നടി ഗായത്രി സുരേഷിന്റെ വാര്‍ത്തകളായിരുന്നു. നടി സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളെ ഇടിച്ചിട്ട് നിര്‍ത്താതെ പോയിരുന്നു. ഇടിയേറ്റ വാഹനം നടിയുടെ വാഹനത്തെ ചേസ് ചെയ്ത് പിടിക്കുകയും വീഡിയോ പിടിക്കുകയും ചെയ്തിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നടിക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളു, ടെന്‍ഷന്‍ കാരണമായിരുന്നു നിര്‍ത്താതിരുന്നത് എന്നായിരുന്നു വിശദീകരണത്തില്‍ നടി പറഞ്ഞത്.
ഈ വിഷയത്തില്‍ കേരളത്തിലെ മൂന്ന് കോടി ജനങ്ങളില്‍ രണ്ടേമുക്കാല്‍ കോടി ജനങ്ങളും തനിക്കൊപ്പമാണെന്നും ബാക്കി ഉള്ളവര്‍ മാത്രമേ എന്നെ വിമര്ശിക്കുന്നുള്ളൂവെന്നും നടി പറഞ്ഞിരുന്നു. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട എന്നും നടി പറഞ്ഞിരുന്നു.
നടിയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ നടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. യൂട്യൂബിലെ ലൈക്കുകളുടെ എണ്ണം കണ്ട് കേരളം കത്തിക്കാനിറങ്ങിയ ഇബുള്ജെറ്റുമായി ചേര്‍ത്തിണക്കിയാണ് ചില ട്രോളുകള്‍. ആ ഒരു ലക്ഷത്തില്‍ ഞാന്‍ പെടുന്നില്ല എന്നും പരിഹാസമുണ്ട്.
Discussion about this post