മലയാളത്തിലൂടെ കടന്നു വന്ന് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ച താരമാണ് ഹണി റോസ്. മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് താരത്തിന്റേതായി എത്തിയ പുതിയ റിലീസ്. ചിത്രത്തിലെ ഹണി റോസിനെ പ്രകടനം മികച്ച കയ്യടിയാണ് നേടുന്നത്.
മോഹൻലാലിനോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകർ പറയുന്നത്. ഫിറോസിനെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സിനിമയിലെത് എന്നും പ്രേക്ഷകർ പറയുന്നു.
അതേസമയം മോഹൻലാലിനൊപ്പമുള്ള ഹണി റോസിനെ ആദ്യചിത്രമല്ല മോൺസ്റ്റർ. ഇട്ടിമാണി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലും ഹണി റോസ് മോഹൻലാലിന് ഒപ്പം അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് താൻ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഹണി റോസ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വ്യാജ വാർത്തകളോട് താരം പ്രതികരിച്ചത്.
”ലാൽ സാർ എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന് താൻ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ കണ്ടു.ഇത് വ്യാജമാണ് എന്നാണ് താരം പറഞ്ഞത്.
ലാൽ സാർ എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു” എന്ന സ്റ്റേറ്റ്മെന്റ് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തില് ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലില് നില്ക്കുന്നത് എന്നും ഹണി റോസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തന്റെത് എന്ന പേരിൽ കറങ്ങി നടക്കുന്ന പ്രസ്താവന കണ്ടപ്പോൾ ഷോക്ക് ആയിപ്പോയി.താൻ ഏറെ ബഹുമാനിക്കുന്ന ലാൽ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു.
ഈ കുട്ടി എന്താണ് പറയുന്നതെന്ന്, ഈ വാർത്ത കാണുമ്പോൾ അദ്ദേഹം കരുതില്ലേ എന്നും താൻ ചിന്തിച്ചു എന്നും ഹണി പറയുന്നു.
ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ മെസ്സേജ് അയച്ചു പറഞ്ഞിരുന്നു.
”സർ ഇങ്ങനെ ഒരു വാർത്ത വരുന്നുണ്ട്. പക്ഷേ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാൻ അറിഞ്ഞിട്ടുകൂടി ഇല്ല” എന്ന് മെസ്സേജ് അയച്ചു.
‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാർട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത് എന്നും ഹണി റോസ് പറഞ്ഞു.
ഇതുപോലെ ഒരുപാട് വാർത്തകൾ കണ്ട വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിന് അത് അങ്ങനെ എടുക്കാൻ സാധിക്കും. എന്നാൽ എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത് എന്നും ഹണി റോസ് പറഞ്ഞു.
ആദ്യം ഈ വ്യാജ വാർത്തയ്ക്ക് എതിരെ പരാതി നൽകാം എന്നാണ് കരുതിയത്. പിന്നെ ലാൽ സർ കൂടി ഉൾപ്പെടുന്ന കാര്യം ആയത് കൊണ്ട് പിന്മാറുകയായിരുന്നു എന്നും ഹണി റോസ് പറഞ്ഞു.
Discussion about this post