ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് മലയാളികളുടെ ഒന്നടങ്കം ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ഹണി റോസ്.
താരത്തിന് ഇന്ന് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.
അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.
അതിനൊപ്പം തന്നെ താരത്തിന് നേരെ വലിയ രീതിയിൽ ഉള്ള സൈബർ അറ്റാക്ക് നടക്കാറുണ്ട്. ബോഡി ഷെയിംമിങ് ആണ് താരത്തിന് എതിരെ നടക്കാറുള്ളത്.
ഇതൊന്നും കാര്യമാക്കാതെ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു ചിത്രം ഇത്തരത്തിൽ സൈബർ അറ്റാക്ക് നേരത്തിടുകയാണ്.
തന്റെ കുട്ടിക്കാല ചിത്രം ആയിരുന്നു താരം പങ്കുവച്ചത്. ഇതിൽ എന്നെ കണ്ടെത്താമോ എന്നും നടി കുറിച്ചിരുന്നു.
ഇതിൽ താരത്തിനെ നിരവധി ആരാധകരാണ് തിരിച്ചറിഞ്ഞത്. എന്നാൽ ചില ചൊറിയന്മാർ അശ്ലീല കമന്റുമായി വരികയായിരുന്നു.
തിരിഞ്ഞു നിന്നാൽ പെട്ടെന്ന് മനസിലാകുമായിരുന്നു എന്നായിരുന്നു ഒരു ചൊറിയൻ കമന്റ് ചെയ്തത്.
എന്നാൽ ഈ ചൊറിയന്‍ തക്ക മറുപടി നൽകി ആരാധകർ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
ഇപ്പോൾ അവർ ആരോ എന്തോ ആയിക്കോട്ടെ. ഇത് കുട്ടിക്കാലത്തുള്ള ചിത്രമാണ്. ഈ ചിത്രം കണ്ടു ഇങ്ങനെ കമന്റ് ചെയ്യുന്ന നീ മനുഷ്യൻ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ചൊറിയനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്തായാലും ഹണി റോസിന്റെ ചെറുപ്പകാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു..
Discussion about this post