സിനിമ പ്രേമികളുടെ പ്രിയനടിമാരില്‍ ഒരാളാണ് ഹണി റോസ്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് ഒരു ചീത്തപ്പേരുണ്ട്. കട ഉദ്ഘാടന നായിക എന്നാണ് താരത്തിനുള്ള ചീത്തപ്പേര്.
താരം അഭിനയിച്ച സിനിമകളെക്കാള്‍ താരം ഉദ്ഘാടനം ചെയ്ത കടകളുടെ എണ്ണമാണ് മുന്നില്‍. ആഴ്ചയില്‍ ഒന്ന് എന്ന രീതിയിലാണ് താരം കട ഉദ്ഘാടനം നടത്തുന്നത്.
ഈ ചിത്രങ്ങള്‍ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇതോടെയാണ് നടിക്ക് കട ഉദ്ഘാടന നായിക എന്ന പേര് ലഭിച്ചത്. ഇതിന്റെ പേരില്‍ താരത്തിന് എതിരെ വലിയ ട്രോളുകള്‍ എത്താറുണ്ട്.
ഹണി റോസിന് അഭിനയിക്കുന്നതിനേക്കാള്‍ താത്പര്യം കട ഉദ്ഘാടനത്തിനാണ് എന്നാണ് ട്രോളന്മാര് പറയുന്നത്. കട ഉദ്ഘാടനം ഉണ്ടെങ്കില്‍ ചാടി വീഴുമെന്നുമായിരുന്നു ട്രോളന്മാര് പറയുന്നത്.
നിരവധി ട്രോളുകളും താരത്തിന് എതിരെ എത്താറുണ്ട്.ഇപ്പോഴിത തനിക്ക് നേരെ വരുന്ന ട്രോളുകള്‍ കണ്ട് ആസ്വദിക്കുകയാണ് ഹണി റോസ്. തനിക്ക് എതിരെ എത്തിയ ട്രോളുകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
രസകരമായ ട്രോളുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തനിക്കെതിരായ വിമര്‍ശനങ്ങളെ പോസിറ്റീവ് മൈന്‍ഡോടെ പങ്കുവെച്ച ഹണി റോസിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല.
‘സ്വയം ട്രോളുന്നു, അതും ഒരു സന്തോഷമല്ലേ..’, എന്നാലും ട്രോളുകള്‍ മരരലു േചെയ്യാന്‍ കാണിച്ച ആ മനസ്സ് , എന്തേലും ട്രോള്‍ കാണുമ്പോഴേക്കും കുരുപൊട്ടി ഒലിക്കുന്ന സെലിബ്രേറ്റികള്‍ക്കിടയില്‍ താങ്കള്‍ ഒരു റിയല്‍ സ്റ്റാര്‍ ആണ്, ഇതാണ് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്.. എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
അതേസമയം ബാലയ്യെയുടെ തെലുങ്ക് ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെതായി എത്തിയ പുതിയ മലയാള ചിത്രം. സിനിമയിലെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു.
Discussion about this post