ബിഗ് ബോസ് മലയാളം സീസണ് 6 ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ ആഴ്ച പിന്നിട്ടതോടെ ആദ്യത്തെ എവിക്ഷനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രതീഷ് കുമാര്‍ ആണ് ഈ സീസണില്‍ ആദ്യമായി പുറത്താക്കപ്പെടുന്നത്.
വഴക്കിട്ടും ഡ്രാമയിറക്കും തമാശയും പാട്ടുമൊക്കെയായി ആദ്യത്തെ ആഴ്ച കളം നിറഞ്ഞാടുകയായിരുന്നു രതീഷ്. എന്നാല്‍ താരത്തിന്റെ അനവസരത്തിലുള്ള ബഹളം വെക്കലും മറ്റുള്ളവരുടെ വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വഴക്കാളി, മണ്ടന്‍ തുടങ്ങിയ പട്ടങ്ങള്‍ സഹതാരങ്ങള്‍ തന്നെ രതീഷിന് പതിച്ച് നല്‍കിയിരുന്നു. എന്നാല്‍ ആദ്യ എവിക്ഷനില്‍ രതീഷ് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പൊതുവെ നെഗറ്റീവ് കണ്ടന്റുണ്ടാക്കുന്നവര്ക്കും ദീര്‍ഘനാള്‍ ബിഗ് ബോസില്‍ തുടരാന്‍ സാധ്യതകളുണ്ട്.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് രതീഷ് പുറത്താക്കുകയായിരുന്നു. രതീഷിന്റെ പുറത്താകല്‍ ചര്‍ച്ചയാവുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ബിഗ്ബോസ് താരം ജാസ്മിന്. രതീഷിന്റെ പുറത്താകലില്‍ ബിഗ് ബോസിനോട് നന്ദി പറയുകയാണ് ജാസ്മിന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം.
”താങ്ക് യു ബിഗ് ബോസ്. ഇത്തരം ആളുകള്‍ ശ്രദ്ധ നേടാനും പ്രേക്ഷകരെ മാനുപ്പുലേറ്റ് ചെയ്യാനും എന്തും ചെയ്യും. അവസാനം അയാള്‍ തന്നെ അത് എങ്ങനെ നടപ്പിലായില്ല എന്ന് പറഞ്ഞിരുന്നു. അപ്പോഴും ആളുകള്‍ ഇയാളെ പാവമായിട്ടായിരിക്കും കാണുക.
പക്ഷെ പ്രശസ്തിയ്ക്ക് വേണ്ടി വൃത്തികെട്ട ഗെയിം കളിച്ചത് അയാള്‍ തന്നെ തുറന്ന് സമ്മതിച്ചതാണ്. അകത്തായിരുന്നപ്പോള്‍ മത്സരാര്‍ത്ഥികളെക്കുറിച്ച് അയാള്‍ ചിന്തിച്ചതു പോലുമില്ല, പക്ഷെ പുറത്തായ നിമിഷം ആരും ഒന്നും മനസ്സില്‍ വെക്കരുത് കെട്ടോ എന്നായി” എന്നാണ് ജാസ്മിന് പറയുന്നത്.
നേരത്തെ രതീഷിന്റെ പുറത്താകലിനെ വിമര്‍ശിച്ച് ഫിറോസ് ഖാന് രംഗത്തെത്തിയിരുന്നു. രതീഷിനെ പുറത്താക്കിയത് മണ്ടത്തരമാണെന്നും രതീഷിന് മുമ്പ് പുറത്താകേണ്ടവര്‍ വീടിനുള്ളില്‍ ഉണ്ടെന്നുമാണ് ഫിറോസ് പറഞ്ഞത്. സുരേഷിനെതിരെ നടത്തിയ ആരോപണമാണ് രതീഷിന്റെ പുറത്താകലിന് കാരണമായതെങ്കില്‍ സുരേഷും സമാനമായ തെറ്റ് ചെയ്തിട്ടുണ്ടെന്നും റോക്കിയടക്കമുള്ളവരും പുറത്താക്കപ്പെടേണ്ട പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.
Discussion about this post