ബിഗ് ബോസ് മലയാളം സീസണ് ആറ് ആരംഭിച്ച് നാല് ദിവസം കഴിയുമ്പോള്‍ രസകരമായ സംഭവ വികാസങ്ങളാണ് ഹൗസില്‍ നടക്കുന്നത്. 19 പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്.
കേരളത്തിലെ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്മണി ദാസാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയവരില്‍ ഒരു മത്സരാര്‍ത്ഥി.
അസം സ്വദേശിയായ ജാന്മണി എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ട്രാന്സ്വുമണ് മത്സരാര്‍ത്ഥിയാണ്.
ഹൗസിലെ മറ്റ് പതിനെട്ട് മത്സരാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ജാന്മണിയാണ് ഏറ്റവും നാച്വറലായും ജെനുവിനായും ഹൗസില്‍ പെരുമാറുന്നതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം താരം മലയാളം സംസാരിക്കുന്ന കാര്യത്തില്‍ കുറച്ച് പിറകിലോട്ടാണ്. അതുകൊണ്ട് തന്നെ ചില ട്രോള്‍ ഗ്രൂപ്പുകളില്‍ ജാന്മണിയുടെ മലയാളത്തിനെ പരിഹസിച്ച് ട്രോളുകള്‍ വരുന്നുണ്ട്.
ജാന്മണി ഇനി എത്ര നല്ല പ്ലയെറാണെന്ന് പറഞ്ഞാലും പ്രേക്ഷകരുമായി ആശയവിനിമയം നടക്കുന്നില്ലെങ്കില്‍ എന്താ പ്രയോചനം… പറ്റിയത് പറ്റി… ബിഗ് ബോസ് ഇനി സബ് ടൈറ്റില്‍സ് ആഡ് ചെയ്യാന്‍ ശ്രമിക്കുക.-എന്നിങ്ങനെ പോകുന്നു ഇവരുടെ പരിഹാസം.
എന്നാല്‍ ഇപ്പോഴിത ജാന്മണിയുടെ ഉച്ചാരണത്തെ പരിഹസിച്ചുള്ള ട്രോളുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം റിയാസ് സലിം.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിഹസിക്കുന്നവരെ വിമര്‍ശിച്ച് റിയാസ് രംഗത്ത് വന്നത്. ‘സോഷ്യല്‍ മീഡിയയില്‍ ജാന്മണിയുടെ മലയാളം ഉച്ചാരണത്തെ കളിയാക്കാന്‍ ചില ആളുകള്‍ക്ക് ധൈര്യമുണ്ട്.
എന്നിട്ടും ഇംഗ്ലീഷിന്റെ അടിസ്ഥാനകാര്യങ്ങളില്‍ അവര്‍ ഇടറുന്നു… ക്ലാസിക് മലയാളികള്‍. നിങ്ങള്‍ വെള്ളം തിളപ്പിക്കാന്‍ പാടുപെടുമ്പോള്‍ ഷെഫിനെ അയാളുടെ പാചകം ശരിയല്ലെന്ന് വിമര്ശിക്കുന്നതുപോലെയാണിത്.
പുതിയ ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും അഭിനന്ദനാര്‍ഹമാണ്. കാലഘട്ടം…’, എന്നാണ് റിയാസ് കുറിച്ചത്. റിയാസിന്റെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
Discussion about this post