ബിഗ് ബോസ് മലയാളം ആറാം സീസണിലെ കപ്പിള്‍സ് ആകാന്‍ ചാന്‍സുള്ളത് ഗബ്രിയും ജാസ്മിനുമാണ് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ലൗ ട്രാക്കിലാണ് ഇരുവരുടെയും ആക്ടുകള്‍.അതേസമയം തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്.
ഹൗസിനുള്ളിലെ ഇരുവരുടെയും തൊടലും പിടിക്കലും എല്ലാം സഹമത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടയില്‍ ജാസ്മിന് ഗബ്രിയുടെ കട്ടിലിനോട് ചേര്‍ന്നുള്ള കട്ടിലില്‍ കിടന്ന് തുടങ്ങി.
പിന്നീട് ഇരുവരും ഒന്നിച്ചും കിടന്ന് തുടങ്ങി. ഇതോടെ സഹമത്സരാര്‍ത്ഥികള്‍ക്ക് ഉള്ളില്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ജാസ്മിന് യമുനയോട് ഒരു പരാതിയും പറയുകയുണ്ടായി.
ഇത്രയും പുരോഗമന ചിന്താഗതിയുള്ള ഇവിടെയുള്ള പലരും താനും ഗബ്രിയും ഒരു ബെഡില്‍ കിടക്കുന്നതിനെ മോശമായി ചിത്രീകരിക്കുകയാണ് എന്നായിരുന്നു ജാസ്മിന് പരാതിയായി യമുനയോട് പറഞ്ഞത്.
ഒരു ആണും പെണ്ണും ഒരുമിച്ച് കിടന്നാല്‍ എന്തോ നടക്കുമെന്ന് കരുതുന്നത് എന്ത് മോശം ചിന്തയാണ് എന്നും ജാസ്മിന് പരാതിയായി പറഞ്ഞിരുന്നു,
ഇതിനെ യമുന സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. ആണും പെണ്ണും ഒരുമിച്ച് കിടക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു യമുന പറഞ്ഞത്.
ഒരു ആണും പെണ്ണും ഒരുമിച്ച് കിടന്നാല്‍ അവിടെ സെക്സ് നടക്കുമെന്ന് പറയുന്ന ആളുകളുടെ ചിന്താഗതിയുടെ പ്രശ്നമാണ് എന്നായിരുന്നു യമുന പറഞ്ഞത്.
എന്തായാലും, തങ്ങളുടെത് പ്രണയമല്ല എന്ന് ജാസ്മിനും ഗബ്രിയും പറയുമ്പോഴും പ്രേക്ഷകര്‍ ഉറപ്പിച്ച് പറയുന്നത് ഇരുവരുടെയും ലൗ ട്രാക്ക് ആണെന്ന് തന്നെയാണ്
Discussion about this post