മൂവാറ്റുപുഴ: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടി കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി മലയാള സിനിമ ലോകം.
തന്റെ പുതിയ ചിത്രമായ ഓസ്ലറിന്റെ ട്രെയിലര്‍ ലോഞ്ചിന് മാറ്റിവച്ച പണം ജയറാം കുട്ടികര്‍ഷകര്‍ക്ക് നല്കി. കുട്ടികളുടെ വീട്ടിലേത്തി ജയറാം അഞ്ച് ലക്ഷം രൂപ കൈമാറി.
സഹായവുമായി വീട്ടില്‍ എത്തിയ ജയറാം സിനിമ മേഖലയില്‍ നിന്നും കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കി. മമ്മുട്ടി ഒരു ലക്ഷം പൃഥ്വിരാജ് 2 ലക്ഷവും കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി.
രണ്ടുപേരും പ്രത്യേക ദൂതന് വഴി ഇന്ന് വൈകിട്ട് പണം കുട്ടികള്‍ക്ക് കൈമാറും എന്നാണ് വിവരം. അതേസമയം
ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ഷകരുടെ വീട്ടിലെത്തി ജയറാം കൈമാറിയത്.
കുടുംബം അനുഭവിച്ച സമാനഅവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നും,താന്‍ വളര്‍ത്തിയ പശുക്കള്‍ നേരെത്തെ സമാനമായ രീതിയില്‍ ചത്തിരുന്നു. നഷ്ടപ്പെടുന്ന വേദന വലുതാണ്. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കള്‍ ചത്തപ്പോഴാണെന്നും ജയറാം സഹായം കൈമാറിക്കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. കുട്ടിക്കര്‍ഷകരായ ജോര്ജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്.
കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്.
തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്.
Discussion about this post