കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ കഥയെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന് 2. പൊന്നിയിന്‍ സെല്വന് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായി എത്തുന്ന സിനിമയുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്.
പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം ഏപ്രില്‍ 28ന്് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രം റിലീസിന് അടുക്കുമ്പോള്‍ മലയാളികളുടെ പ്രിയതാരം ജയറാമിന്റെ ചിത്രത്തിലെ മേക്കോവര്‍ കണ്ട് അന്തം വിടുകയാണ് സിനിമ പ്രേമികള്‍.
ആളെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മേക്കോവറിലാണ് പൊന്നിയിന്‍ സെല്വന് 2ല്‍ ജയറാം എത്തുന്നത്. ആദ്യ ഭാഗത്തില്‍ തല മൊട്ടയടിച്ച് കുടവയറുമായി എത്തുന്ന ആഴ് വാര്കടിയാന് നമ്പിയായിരുന്നു വേഷപ്പകര്ച്ചയെങ്കില് രണ്ടാം ഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലാകും താരം എത്തുക.
View this post on Instagram
നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ എന്ന കഥാപാത്രമായാകും രണ്ടാം ഭാഗത്തില്‍ ജയറാം അമ്പരപ്പിക്കുക. ഇതേ ലുക്കില്‍ ജയറാം എത്തുന്ന സിനിമയുടെ പ്രമൊ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.
നിമിഷ നേരം കൊണ്ട് ജയറാമിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതേസമയം ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്റെ മറ്റൊരു കൗതുകമാണ്.
3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. 4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്വന് 2 ന് ഉണ്ട്.
കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പൊന്നിയിന്‍ സെല്വന് 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു. ആദ്യ ഭാഗത്തിന് കേരളത്തില്‍ നിന്നും മികച്ച കലക്ഷന്‍ ലഭിച്ചിരുന്നു. ഗോകുലം മൂവീസ് തന്നെയാണ് രണ്ടാം ഭാഗവും കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
Discussion about this post