ജയറാമിനെയും അഭിരാമിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനന് സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. 1999 ല്‍ പുറത്തിറങ്ങിയ ഈ വലിയ വിജയമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളികളുടെ സിനിമ ആസ്വാദന നിലവാരം മാറിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വരുമ്പോള്‍ ചിത്രം ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തികച്ചും സ്ത്രീവിരുദ്ധമാണെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. ഈ വിമര്‍ശനങ്ങളോട് എല്ലാം പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിലെ നായികയായ അഭിരാമി.
അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം.. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനത്തെ സിനിമകള്‍ കാണാറില്ല. അതിനര്‍ഥം നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇല്ലെന്നല്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുതെന്നും അഭിരാമി പറഞ്ഞു.
ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് 15 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post