മണി രത്നത്തിന്റെ സംവിധാനത്തിൽ എത്തിയ പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ.
കൽക്കിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ ബോക്സ് ഓഫീസിലും വമ്പൻ വിജയം ആയിരുന്നു.
ബ്രഹ്മണ്ഡ ചിത്രമായി ഒരുക്കിയ ചിത്രത്തിൽ വൻ താര നിരയും അണി നിരന്നിരുന്നു.
വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി എന്നിവര്‍ക്കൊപ്പം മലയാളി താരം ജയറാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആള്‍വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെ തന്റെ അഭിനയം കൊണ്ട് ജയറാം മികച്ചതാക്കിയിരുന്നു. ജയറാമിന്റെ പ്രകടനം കയ്യടിയും നേടുന്നുണ്ട്.
കുടുമയും കുടവയറുമുള്ള രൂപത്തിലാണ് ചിത്രത്തില്‍ ജയറാം എത്തിയത്. എന്നാൽ ഈ കഥാപാത്രത്തിന്റെ ആദ്യത്തെ ലുക്ക് ഇങ്ങനെ ആയിരുന്നില്ല എന്ന് പറയുകയാണ് ജയറാം.
കഥാപാത്രത്തിനായി മണിര്തനം ആദ്യം തിരഞ്ഞെടുത്ത ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ജയറാം ഇപ്പോള്‍. കുറ്റിത്തലമുടിയും കുറ്റിത്താടിയുമുള്ള രൂപത്തിലാണ് ഈ ചിത്രത്തില്‍ ജയറാം.
നിരവധി പേരാണ് ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.നായകന്മാരേക്കാള് ലുക്ക് നമ്പിക്കു വരുന്നതു കൊണ്ടാണ് ഈ ലുക്ക് സംവിധായകന് വേണ്ടെന്നു വച്ചതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു.
ഈ ലുക്ക് ആയിരുന്നു എങ്കിൽ നായികമാരും നായകന്മാരും ലുക്കിന്റെ കാര്യത്തിൽ സൈഡ് ആയി പോകുമായിരുന്നു എന്നും ആരാധകർ പറയുന്നു.
എന്തായാലും ജയറാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ഈ ചിത്രങ്ങൾ. നിരവധി പേരാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്
അതേസമയം, തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പൊന്നിയിന്‍ സെല്വന്. 400 കോടിയിലേറെയാണ് ചിത്രം ആഗോളതലത്തില്‍ ഇതുവരെ നേടിയത്.
Discussion about this post