മലയാള ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന് മോഹന്‍. സീരിയല്‍ നടിയായ വരദയെ ആയിരുന്നു ജിഷിന് വിവാഹം ചെയ്തത്.
ഇരുവരും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് കുറച്ച് നാള് കഴിഞ്ഞത് മുതല്‍ ഇരുവരും വിവാഹ മോചനം നേടുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്.
എന്നാല്‍ ഇത്തരം വ്യാജ പ്രചരണങ്ങളെ അവഗണനയോടെ താരങ്ങള്‍ തള്ളിക്കളയാറുണ്ട്. കുറച്ച് നാളുകളായി ഇരുവരും വിവാഹ മോചനം നേടി എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു.
എന്നാല്‍ ഇത്തരം പ്രചരണത്തോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിത തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജിഷിന്.
കേള്‍ക്കുന്ന പ്രചരണം സത്യമാണ്, തങ്ങള്‍ ഇരുവരും വിവാഹമോചിതരായി എന്ന് പറഞ്ഞിരിക്കുകയാണ് ജിഷിന് മോഹന്‍.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജിഷിന് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റുള്ളവരുടെ ജീവിത്തതില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട കാര്യം ആര്‍ക്കുമില്ല എന്നു പറഞ്ഞാണ് ജിഷിന് വിവാഹമോചിതരായ വാര്‍ത്തയെ പറ്റി സംസാരിച്ചത്.
‘ഡിവോഴ്സ് ആയാലും അല്ലെങ്കിലും മറ്റുള്ളവരെ അത് ബാധിക്കില്ല. ഒന്നും ഞാന്‍ മൂടി വെക്കേണ്ട കാര്യമില്ല. ഞങ്ങള്‍ സപ്പറേറ്റഡ് ആണ്. ഞങ്ങള്‍ വിവാഹമോചിതരായി’. താരം പറഞ്ഞു.
എന്നാല്‍ അതിന്റെ കാരണത്തെ കുറിച്ചൊന്നും നടന് സംസാരിക്കുന്നില്ല. വേര്‍പിരിഞ്ഞുവെങ്കിലും, കോണ്ടാക്ടുണ്ടോ, മകന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടോ, വിളിക്കാറുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന്, ആ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല എന്നാണ് ജിഷിന് വ്യക്തമാക്കിയത്.
അതേസമയം ‘കന്യാദാനം എന്ന സീരയിലില്‍ കൂടെ അഭിനയിക്കുന്ന നായിക ഐശ്വര്യയെ വിവാഹം ചെയ്തു എന്ന വാര്‍ത്തയിലും താരം പ്രതികരിച്ചു.
‘കന്യാദാനം എന്ന സീരയിലില്‍ കൂടെ അഭിനയിക്കുന്ന നായിക ഐശ്വര്യയെ വിവാഹം ചെയ്തു എന്ന വാര്‍ത്ത പലരും പ്രചരിപ്പിച്ചിരുന്നു.
ഞങ്ങള്‍ വിവാഹം കഴിച്ചു. അത് സീരിയയലിലാണ്. സീരിയല്‍ ജോഡികളാണ്. കൂടെ അഭിനയിക്കുന്നവരുടെ കൂടെ റീലൊക്കെ പലരും ചെയ്യാറുണ്ട്. അത് അഭിനയമാണ്. ആ വിഡിയോ കണ്ട് ഇങ്ങനെയൊക്കെ പറയുന്നത് നല്ലതാണ്.
അഭിനേതാക്കള്‍ എന്ന രീതിയില്‍ ഞങ്ങളുടെ അഭിനയം മികച്ചതാണ് എന്നല്ലേ അതിന്റെ അര്‍ഥം. എന്റെ അനിയത്തി കുട്ടിയാണ് അവള്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഐശ്വര്യ വിവാഹിതയാണ്.
കമന്റ് ഇടുന്നവര്‍ക്കെല്ലാം അറിയാം ഇത് അഭിനയമാണെന്ന്. എന്നാലും അവര്‍ക്ക് ഒരു മനസുഖം കിട്ടാനുള്ള ശ്രമമാണ്. ഇതൊക്കെ അവഗണിക്കുക എന്നതു മാത്രമാണ് പറയാനുള്ളത്’. ജിഷിന് പറഞ്ഞു.
അതേസമയം താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. എന്തിനാണ് വരദയുമായി പിരിഞ്ഞത് എന്നാണ് സോഷ്യല്‍ മീഡിയ തിരക്കുന്നത്.
Discussion about this post