അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കോട്ടയം രമേശ്. അയ്യപ്പനും കോശിയുടെയും വിജയത്തിന് പിന്നാലെ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. അമല്‍ നീരജ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ ഭീഷ്മ പര്‍വ്വമാണ് കോട്ടയം രമേശിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് കോട്ടയം രമേശ് അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അക്കൗണ്ടന്റ് മണിയായാണ് രമേശ് ഭീഷ്മ പര്‍വ്വത്തില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് കോട്ടയം രമേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ പവറാണ് മമ്മൂക്ക എന്നാണ് കോട്ടയം രമേശ് പറയുന്നത്. ഇന്ത്യന്‍ സിനിമ എന്നല്ല ഒരുപക്ഷെ ഹോളിവുഡില്‍ വല്ലതുമായിരുന്നെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് വലിയൊരു നടനായി അദ്ദേഹം മാറുമായിരുന്നുവെന്നും കോട്ടയം രമേശ് പറയുന്നു.
അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹം തന്നെയായിരിക്കും എനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നത്. പക്ഷെ ചോദിച്ചാല്‍ പറയില്ല, ഏയ് ഞാനൊന്നുമല്ലെന്ന് പറയുമെന്നും’ രമേശ് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കുന്നത് രണ്ടും വ്യത്യസ്ത അനുഭവങ്ങളാണെന്നാണ് രമേശ് പറയുന്നത്. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു സിംഹം സ്നേഹിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും അതുപോലെയാണ്. മോഹന്‍ലാല്‍ അങ്ങനെയല്ല, നമ്മളെ എപ്പോഴും കൂടെ കൊണ്ടുപോകാനായിട്ട് ശ്രമിക്കുന്നൊരാള്‍ അങ്ങനെയാണ്.
നമ്മള് തെറ്റിച്ചാലും ഒരു ബുദ്ധമുട്ടുമില്ലാതെ വീണ്ടും ടേക്ക് എടുക്കാമെന്ന് പറയും. എന്നെ സാറെ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. ഞാന്‍ അവസാനം അങ്ങനെ വിളിക്കരുതെന്ന് പറയുകയായിരുന്നു. മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ നമുക്ക് അറിയാം അത് വെറുതെയാണ്, എനിക്കറിയാം അദ്ദേഹത്തിന്റെ മനസ്,’ താരം പറയുന്നു.
അതേസമയം നിരവധി സിനിമകളാണ് കോട്ടയം രമേശിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. സി.ബി.ഐ 5, പുഴു തുടങ്ങിയ ചിത്രങ്ങളാണ് കോട്ടയം രമേശിന്റേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.
Discussion about this post