മലയാളികളുടെ പ്രിയ യുവ നടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ബാല താരമായി മലയാളത്തിൽ അഭിനയം ആരംഭിച്ച താരം ഒരു മുറൈ വന്ത് പാർത്തയാ എന്ന സിനിമയിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു. മലയാളം കൂടാതെ തമിഴിലുംകന്നഡയിലും താരം അരങ്ങേറിയിരുന്നു.
കളത്തിൽ സന്തിപ്പോം എന്ന തമിഴ് ചിത്രത്തിലാണ് താരം അവസാനമായി എത്തിയത്. രണ്ട് മലയാള ചിത്രങ്ങളും താരത്തിന്റെതായി റിലീസ് കാത്തിരിക്കുന്നുണ്ട്.
ഇതിനിടയിൽ ഇപ്പോഴിതാ താരത്തിന്റെ ആരാധകരെ നിരാശയിൽ ആക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പ്രയാഗ.
സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി പ്രയാഗ മാർട്ടിൻ.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്സ് മീറ്റിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
താരത്തിന്റെ മേക്കഓവറിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് ഇടയിൽ ആയിരുന്നു താരത്തിന്റെ പ്രഖ്യാപനം.
‘സി സി എല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവർ അല്ല ഇത്. മുടി കളർ ചെയ്യാൻ പോയപ്പോൾ സംഭവിച്ചു പോയതാണ്. മേക്കോവർ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോൾ കളർ ചെയ്തേക്കാമെന്ന് കരുതി.
ഞാൻ വിചാരിച്ച കളർ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂർവം മാറ്റിയതല്ല ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണമൊന്നുമില്ല. എനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോ’, -എന്നായിരുന്നു പ്രയാഗ പറഞ്ഞത്.
താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയാണ് എന്ന പ്രഖ്യാപനം ആരാധകരെ നിരാശയിൽ ആക്കിയിരിക്കുകയാണ്. അയ്യോ പോകല്ലേ എന്നാണ് ആരാധകർ താരത്തിനോട് പറയുന്നത്.
Discussion about this post