ദുബൈ: സിനിമാതാരം ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ട് എയർ ഇന്ത്യ.
വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനാണ് നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്.
ദുബൈ വിമാനത്താവളത്തിലാണ് സംഭവം.എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ ആണ് താരം കയറാന്‍ ശ്രമിച്ചത്.
നിലവില്‍ താരത്തിനെ ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിൽ തടഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
പുതിയ ചിത്രം ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് ഷൈൻ കോക്ക് പിറ്റിൽ കയറിയത്.
എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിന്റെ കോക്ക് പിറ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു താരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.
നിലവില്‍ ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോ. താരത്തിനെ തടഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ എത്തിയിട്ടില്ല.
Discussion about this post