വേദിയില്‍ ആടിപ്പാടുന്ന സംഗീത സംവിധായകന് ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചു തിരുവനന്തപുരം കനകകുന്ന് നിശാഗന്ധിയില്‍ നടന്ന സംഗീതനിശയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ടാണ് ഇരുവരും വേദിയില്‍ ആലപിച്ചത്. നിറഞ്ഞ കയ്യടികളോടെ വേദിയിലും സദസിലുമുള്ളവര്‍ പാട്ട് ഏറ്റെടുത്തു.
പ്രണയം വെളിപ്പെടുത്തിയതിന് ശേഷമുള്ള അമൃതയുടെയും ഗോപി സുന്ദറിന്റെയും ആദ്യ സ്റ്റേജ് പരുപാടിയാണിത്.പരിപാടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഓരേ വേദി പങ്കിട്ട താരങ്ങളുടെ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്.പരിപാടിക്കു ശേഷം പ്രേക്ഷകരോടു നന്ദിയും സ്നേഹവും അറിയിച്ച് അമൃതയും ഗോപി സുന്ദറും രംഗത്തെത്തി.
അതേസമയം കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
Discussion about this post