മലയാള സിനിമയിലെ സകലകലാ വല്ലഭന് എന്ന് വിശേഷിപ്പിക്കാന്‍ പറ്റിയ താരമാണ് വിനീത് ശ്രീനിവാസന്. അഭിനയത്തിലും, സംവിധാനത്തിലും, ഗാനാലാപനത്തിലും, കഥ, തിരക്കഥ, ഗാന രചന തുടങ്ങി വിനീത് ശ്രീനീവാസന് കൈ വയ്ക്കാത്ത മേഖല ഇല്ല എന്ന് വേണമെങ്കില്‍ പറയാം.
കൈവച്ച എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് ശ്രദ്ധ നേടിയ താരമാണ് വിനീത് ശ്രീനിവാസന്. വിനീസ് ശ്രീനിവാസന് സംവിധായകനായി എത്തുന്ന ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ്. അതിനിടയില്‍ വിനീത് ശ്രിനിവാസനെ വീട്ടുതടങ്കലില്‍ ഇട്ടുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആരാധകര്‍ ഈ വാര്‍ത്ത കേട്ട് ആദ്യം ഞെട്ടിയെങ്കിലും സത്യാവസ്ഥ അറിഞ്ഞതോടെ ചിരിയടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ആരാധകര്‍ക്ക്.
വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ അനൗണ്‍സ്മെന്റാണ് ഈ വാര്‍ത്ത എന്ന് അറിഞ്ഞതോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഒരു പത്ര കട്ടിങ്ങിന്റെ രീതിയിലാണ് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് എത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൗണ്‍സ്മെന്റ് പുറത്ത് വിട്ടത്.
വിനീത് ശ്രീനിവാസന് വീട്ടു തടങ്കലില്‍
ചെന്നൈ: ഫീല്‍ഗുഡ് സിനിമകളഇല്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന് ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോല്. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ടോവിനോ തോമസ്, അജു വര്‍ഗീസ്, അടക്കമുള്ള ഒട്ടനവധി മുന്‍നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകന് ആയി അഭിനയിച്ചില്ലെങ്കില്‍ വെട്ടി കൊല്ലും എന്നാണ് ഭീഷണി.
ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന് പറഞ്ഞത് ഇങ്ങനെ-നാളെ വൈകിട്ട് 7PM നു സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഈ ഭീഷണിക്ക് വഴങ്ങി കൊടുക്കുക എന്നല്ലാതെ വെറെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല. അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവന് കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ദൈവത്തെ ഓര്‍ത്തു ഷെയര്‍ ചെയ്യണം. – എന്നാണ് വിനീത് പങ്കുവച്ച പത്ര കട്ടിങ്ങില്‍ എഴുതിയിരിക്കുന്നത്.
Discussion about this post