മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ സംസാര ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം ശ്രദ്ധിക്കപ്പെടുന്നത് എം80 മൂസ, മറിമായം തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്.
കൂടാതെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മള്‍ പങ്കുവെക്കുന്ന വിനോദ് കോവൂരിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഷൂട്ടിനിടെ മമ്മൂട്ടിയെ എടോ എന്ന് വിളിച്ചതിന് മമ്മൂക്ക ദേഷ്യപ്പെട്ടുവെന്നും ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നുവെന്നും പറയുകയാണ് വിനോദ് കോവൂര്‍.
വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്.
വിനോദ് കോവൂരിന്റെ വാക്കുകള്‍- മമ്മൂക്കയെ ഞാന്‍ എടാ എന്ന് വിളിക്കുന്നൊരു രംഗമുണ്ട്. പക്ഷെ എനിക്ക് അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. ഒരുപാട് ബഹുമാനിക്കുന്നൊരു നടനെ എങ്ങനെയാണ് എടാ എന്ന് വിളിക്കുക.
കഥാപാത്രമല്ലേ വിനോദേ പിന്നെ എങ്ങനെ വിളിക്കാതിരിക്കുമെന്ന് സംവിധായകന് ചോദിച്ചു. അത് വിളിച്ചതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു” എന്നാണ് വിനോദ് പറയുന്നത്.
ഞാന്‍ മമ്മൂക്കയുടെ കൈയില്‍ കയറി പിടിക്കുന്ന രംഗമുണ്ട്. പക്ഷെ മമ്മൂക്ക കൈ തന്നില്ല. എന്താ വിനോദേ കൈ പിടിക്കാത്തത് എന്ന് സംവിധായകന് ചോദിച്ചു. മമ്മൂക്ക കൈ തന്നില്ലെന്ന് ഞാന്‍ പറഞ്ഞു. എന്താ മമ്മൂക്ക കൈ കൊടുക്കാത്തത് എന്ന് സംവിധായകന് അദ്ദേഹത്തോട് ചോദിച്ചു.
അവന് എന്നെ എടോ പോടോ എന്ന് വിളിച്ചത് കേട്ടില്ലേ, ഞാന്‍ അവന് കൈ കൊടുക്കില്ലെന്ന് മമ്മൂക്ക പറഞ്ഞു. ഭയങ്കര സീനായി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
ഇതോടെ, ഞാനും സംവിധായകനും സോറി പറഞ്ഞു. ക്യാമറാമാന് ഇറങ്ങി വന്നു. ആകെ മൊത്തം പ്രശ്നമായി. മമ്മൂക്ക അങ്ങനെ നില്‍ക്കുകയാണ്, ഒന്നും കേള്‍ക്കുന്നില്ല. അവസാനം ഞാന്‍ പറഞ്ഞു, മമ്മൂക്ക ഞാനല്ല വിളിച്ചത് എന്റെ കഥാപാത്രമാണെന്ന്.
എന്തിനാണ് വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങളുടെ ഓഫീസില്‍ നിന്നുണ്ടായ ഒരു സാഹചര്യമാണ് എന്നെ ആശുപത്രിയിലാക്കുന്നത്. അതിനാല്‍ നിങ്ങളോട് വെറുപ്പുണ്ടാകും. അതുകൊണ്ടാണ് അങ്ങനെ വിളിച്ചതെന്ന് ഞാന്‍ പറഞ്ഞു.
ഓ അതാണല്ലേ കാര്യം എന്നാല്‍ കൈ പിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു. തുടര്‍ന്ന് ഷൂട്ടിങ് തുടര്‍ന്നുവെന്നാണ് വിനോദ് പറയുന്നത്. സത്യത്തില്‍ മൂപ്പരൊരു നമ്പര്‍ ഇറക്കിയതായിരുന്നു. പക്ഷെ കുറച്ച് നേരത്തേക്ക് ഞാന്‍ മാത്രമല്ല, എല്ലാവരും പേടിച്ചു പോയി എന്നും നടന് പറഞ്ഞു.
സംവിധായകന് അറിഞ്ഞിട്ടാണ്. പക്ഷെ ബാക്കിയെല്ലാവരും ഞെട്ടിപ്പോയെന്നും വിനോദ് പറയുന്നു. വിനോദിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Discussion about this post