അടൂര്‍: ഗരുഡന് തൂക്കം വഴിപാടിനിടെ തൂക്കുകയറില്‍ നിന്നും വേര്‍പ്പെട്ട് താഴെ വീണ് 10 മാസം പ്രായമുള്ള കുഞ്ഞ്. പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ പരുപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തില്‍ ഗരുഡന് തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡന് തൂക്കത്തില്‍ ഉണ്ടായിരുന്നു.
ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
സംഭവം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേസമയം സംഭവത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലവകാശ കമ്മീഷന് ചെയര്മാന് നിര്‍ദ്ദേശം നല്കി. ജില്ല ശിശുക്ഷേമ സമിതിയോടാണ് സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ ബാലവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post