സിനിമ താരങ്ങളുടെ കുട്ടിക്കാല ഫോട്ടോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തങ്ങളുടെ ഇഷ്ട താരങ്ങള്‍ ചെറുപ്പത്തില്‍ എങ്ങനെ ഇരുന്നുവെന്ന് അറിയാനുള്ള താത്പര്യം കൊണ്ട് പ്രിയതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു സൗത്ത് ഇന്ത്യന്‍ താരസുന്ദരിയുടെ കുട്ടിക്കാല ചിത്രങ്ങളാണ്. തമിഴ് തെലുങ്ക് ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എത്ര ക്യൂട്ട് ആണ് എന്നാണ് ഈ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഈ താരം നായികയായി എത്തിയിട്ടുണ്ട്. ഈ താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് കുട്ടിക്കാല ചിത്രങ്ങള്‍ വൈറലാകുന്നത്.
അതെ, അത് മറ്റാരുമല്ല. അനുഷ്ക ഷെട്ടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്കയുടെ കുട്ടിക്കാല ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി ആരാധകരാണ് താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
അതേസമയം ഇന്നാണ് താരത്തിന്റെ പിറന്നാള്‍. 40-ാം പിറന്നാളാണ് ഇന്ന് അനുഷ്ക ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം എത്തിയ നിശബ്ദം എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Discussion about this post