മലയളികള് പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള താരം ഒരു രാഷ്ട്രീയക്കാരന് കൂടിയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലാണ് കൃഷ്ണ കുമാര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
കൃഷ്ണകുമാറിന്റെ മകള്‍ അഹാനയുടെ പിറന്നാളാണ് ഇന്ന്. 26-ാം പിറന്നാളാണ് താരം ആഘോഷിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
തനിക്കും അഹാനയ്ക്കും 26 വയസ്സായി എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി… ആഹാന??? അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി..
‘അച്ഛന്’. 26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. -എന്നാണ് അഹാനയുടെ കുട്ടിക്കാല ചിത്രം പങ്കുവച്ച് കൃഷ്ണകുമാര്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
നമസ്കാരം.. എല്ലാവര്ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13.??1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.
1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി… ആഹാന??? അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി.. ‘അച്ഛന്’. 26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.
ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ???? ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി.
Discussion about this post