സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സമയം കണ്ടെത്തുന്ന താരമാണ് മമ്മൂട്ടി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇത് ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവച്ച് കഴിഞ്ഞാല്‍ പിന്നെ അടുത്ത ഒരാഴ്ചക്കാലം സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഈ ചിത്രങ്ങളാകും.
നിമിഷ നേരം കൊണ്ടായിരിക്കും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടരുന്നത്. ഇപ്പോഴിതാ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ഒരു ഫോട്ടോയാണ് അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ടൈഗര്‍ ഡേയോട് അനുബന്ധിച്ച് മമ്മൂട്ടി പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതി സ്വന്തം ഫോട്ടോ മമ്മൂട്ടി പങ്കുവെക്കുകയായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ നിന്ന് കത്തുകയായിരുന്നു.
ഈ ദിവസത്തിന് ഇതിലും ചേരുന്ന മറ്റൊരു ചിത്രമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തീപോലെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വൈറലായി കഴിഞ്ഞു ഈ ചിത്രങ്ങള്‍.
അതേസമയം ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ‘ആറാട്ടി’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. കൂടാതെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
Discussion about this post