തൃശൂര്‍: സഹകരണ കൊള്ളയ്ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തതിന് എതിരെ ആലുവ സംഭവത്തിലൂടെ വിവാദത്തിലായ രേവന്ദ് ബാബു.
കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നാണ് രേവന്ദ് പറഞ്ഞത്.
തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു രേവന്ദ് ഇക്കാര്യം പറഞ്ഞത്. ‘കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാന്‍ ജാമ്യത്തിലെടുക്കും.
സുരേഷ് ഗോപിച്ചേട്ടന് നിരപരാധിയാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. മനുഷ്യമ്മാരുടെ കൂടെയാണ് ഞാന്‍ എപ്പോഴും. എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി’ എന്നാണ് രേവന്ദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് സുരേഷ് ഗോപിക്ക് എതിരെ കേസെടുത്തത്. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെയാണ് കേസ് എടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഈ മാസം 2 നായിരുന്നു.
കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരമായിരുന്നു സഹകാരി സംരക്ഷണ പദയാത്ര .കരുവന്നൂരിലെ ആദ്യ പരാതിക്കാരന് സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയില്‍ ആദരിച്ചിരുന്നു.
Discussion about this post