നിങ്ങള്‍ക്കും ആകാം കോടീശ്വരന് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയതായിരുന്നു സംഗീത. പരുപാടിയില്‍ പങ്കെടുക്കാനായി ഭര്‍ത്താവ് സന്തോഷും സംഗീതയ്ക്ക് ഒപ്പം എത്തിയിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന സന്തോഷിന് സുരേഷ് ഗോപിയെ കാണണം എന്ന ഒറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഷോ പുരോഗമിക്കുന്നതിനിടയില്‍ ഭാര്യ സംഗീത ഗാലറിയില്‍ ഇരിക്കുന്ന സന്തോഷിനെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തി. അപ്പോഴാണ് സന്തോഷ് ഒരു ഗായകനാണെന്നും മരിക്കും മുന്‍പ് ഒരു ഗാനം ആലപിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപിയോട് പറയുന്നത്.
സംഗീതത്തിലൂടെ തന്റെ ശാരീരിക പരിമിതികളെ മറികടക്കുന്ന സന്തോഷിന് ആ വേദിയിലല് വച്ച് തന്റെ പുതിയ ചിത്രമായ കാവലില്‍ പാടുന്നതിനുള്ള അവസരം നല്‍കാമെന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരെയും പോലെ ഒരു പാഴ് വാക്കായി മാത്രമേ അതിനെ പലരും കണ്ടതുള്ളൂ. എന്നാല്‍ സന്തോഷിന്റെ ആഗ്രഹം സാധ്യമാക്കി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.
സുരേഷ് ഗോപിയെ നായകനാക്കി നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘കാവലി’ലാണ് സന്തോഷിന് ഗാനം ആലപിക്കാനുള്ള അവസരം സുരേഷ് ഗോപി നല്‍കിയത്. സന്തോഷ് ആലപിച്ച ഗാനം സുരേഷ് ഗോപി പുറത്തിറക്കി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ്സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കാര്‍മേഘം മൂടുന്നു എന്ന വിഷാദഭാവത്തിലുള്ള മെലഡിക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം രഞ്ജിന് രാജ്. അതേസമയം നവംബര്‍ 25നാണ് ‘കാവല്‍’ തിയറ്ററുകളില്‍ എത്തുക. ‘തമ്പാന്’ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്.
Discussion about this post