സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ഹിറ്റ് പാട്ടുകളാണ് ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗോപി സുന്ദര്‍.
ഇതിലൂടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഗോപി സുന്ദര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഭാര്യ അഭയ ഹിരണ്മയിക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പോയ ചിത്രങ്ങളായിരുന്നു ഗോപി സുന്ദര്‍ പങ്കുവച്ചത്.
അഭയ ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ഇട്ട ചിത്രമായിരുന്നു ഗോപി സുന്ദര്‍ പങ്കുവച്ചത്. എന്റെ പവര്‍ ബാങ്ക് എന്ന കുറിപ്പൊടെയായിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. ചിത്രം പങ്കുവച്ചതോടെ ഗോപി സുന്ദറിന് വലിയ വിമര്‍ശനമായിരുന്നു നേരിട്ടത്.
പവര്‍ ബാങ്കിന് കുറച്ച് തുണി വാങ്ങി കൊടുക്കാന്‍ പാടില്ലേ എന്നായിരുന്നു ഗോപി സുന്ദറിന് എതിരെ ഉയര്‍ന്ന വിമര്‍ശനം. അഭയ ഹിരണ്മയിക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അഭിസാരിക എന്നായിരുന്നു പല ആളുകളും മോശമായി അഭയയുടെ ചിത്രത്തിന് താഴെ കുറിച്ചത്.
ഇത്തരക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് അഭയ ഇപ്പോള്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഭയയുടെ മറുപടി.
അതേ ഡ്രസ് ഇട്ട് നില്ക്കുന്ന കൂടുതല്‍ ഫോട്ടോ പങ്കുവച്ചാണ് അഭയ വിമര്‍ശകരുടെ വായടപ്പിച്ചത്. അഭിസാരികയുടെ കൂടുതല്‍ ഫോട്ടോ -എന്നാണ് അഭയയുടെ ക്യാപ്ഷന്റെ തുടക്കം. എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകള്‍ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഘ്യം ആളുകള്‍ക്ക് വേണ്ടിയും എന്നുകൂടി പറഞ്ഞിട്ടുണ്ട്.
വിമര്‍ശകരുടെ വായടപ്പിക്കുന്ന പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. അഭയയുടെ പോസ്റ്റിന് താഴെ ഭര്‍ത്താവ് ഗോപി സുന്ദര്‍ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. എന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപിയുടെ മറുപടി.
Discussion about this post