ആരാധകര്‍ക്ക് എപ്പോഴും തങ്ങളുടെ പ്രിയ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണാന്‍ വലിയ താത്പര്യമാണ്. ഇത്തരത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇവ വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ലെന. എന്താണ് നിങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നത് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ലെന ചോദിക്കുന്നു. തന്നെ സംബന്ധിച്ച് ‘ആറ്റിറ്റിയൂഡ്’ തന്നെയാണെന്ന് ലെന പറയുന്നു. തങ്ങളുടെ പ്രിയ താരം പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തിയത്. 22 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. ട്രാഫിക്, ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീന്’, ‘അതിരന്’ തുടങ്ങിയ ചിത്രങ്ങള്‍ ലെനയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
സിനിമയ്ക്ക് അപ്പുറം ബിസിനസുകാരി കൂടിയാണ് ലെന ഇന്ന്. ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു.
Discussion about this post