സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ചര്‍ച്ചയ്ക്ക് വഴി വച്ചത്.
ഗായിക അമൃത സുരേഷിനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്, അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന കുറിപ്പിന് ഒപ്പമായിരുന്നു ഗോപി സുന്ദര്‍ അമൃതയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രം പങ്കുവച്ചത്.
View this post on Instagram
പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും പ്രണയം വെളിപ്പെടുത്തിയതാണെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. നിരവധി പേരാണ് ഈ സംശയവും ചോദിച്ചും വിവാഹ ആശംസകള്‍ നേര്‍ന്നും എത്തുന്നത്.
ഇതിനിടയില്‍ മറ്റൊരു പോസ്റ്റ് കൂടി ശ്രദ്ധ നേടുന്നുണ്ട്. ഗോപി സുന്ദറിന്റെ രണ്ടാമത്തെ ഭാര്യ അഭയ ഹിരണ്മയിയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.അഭയ ഹിരണ്മയിയുടെ പിറന്നാളാണിന്ന്. പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രം അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
വീഡിയോയും അഭയ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വീഡിയോയിലോ ചിത്രങ്ങളിലോ ഗോപി സുന്ദറിനെ കാണാനില്ല. അഭയക്ക് പിറന്നാള്‍ ആശംസകള്‍ പോലും ഗോപി സുന്ദര്‍ നേര്‍ന്നിട്ടില്ല.
View this post on Instagram
എന്നാല്‍ രണ്ടാം ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേരാത്ത ഗോപി സുന്ദര്‍, അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ വലിയ ചര്‍ച്ച തന്നെയാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്.
ഗോപി സുന്ദര്‍ അഭയയുമായി പിരിഞ്ഞുവെന്നും അമൃതയുമായി പ്രണയം വെളിപ്പെടുത്തിയതാണ് എന്നുമാണ് ആരാധകര്‍ പറയുന്നത്. രണ്ടാം ഭാര്യയുടെ പിറന്നാള്‍ ദിവസം മൂന്നാം പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രവും കുറിപ്പും അമൃത സുരേഷും പങ്കുവച്ചിട്ടുണ്ട്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.എന്തായാലും ഇക്കാര്യത്തില്‍ ഗോപി സുന്ദറോ അമൃത സുരേഷോ പ്രതികരിച്ചിട്ടില്ല. എന്തായാലും ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അമൃതയുമായി വിവാഹം കഴിച്ചാല്‍ ഗോപി സുന്ദറിന്റെ മൂന്നാം ഭാര്യയായിരിക്കും അമൃത സുരേഷ്. അഭയ ഹിരണ്മയിക്ക് മുന്‍പും ഗോപി സുന്ദര്‍ വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.
ആദ്യ വിവാഹവും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം നിയമപരമായി അവസാനിപ്പിക്കും മുന്‍പായിരുന്നു അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്‍ താമസം ആരംഭിച്ചത്. ഇത് വലിയ വിവാദം ആയിരുന്നു. ഗോപി സുന്ദറിനും അഭയക്കും എതിരെ ആദ്യ ഭാര്യ രംഗത്ത് വരികയും ചെയ്തിരുന്നു.
Discussion about this post