മലയാളികൾക്ക് ഇടയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ഗോപി സുന്ദറും അമൃത സുരേഷും.
ബാലയുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷം മകളുമായി കഴിയുകയായിരുന്നു അമൃത. അഭയ ഹിരൺമയിയുമായി ലീവിങ് റിലേഷൻ അവസാനിപ്പിച്ചു നിൽക്കുകയായിരുന്നു ഗോപി സുന്ദർ.
സിംഗിൾ ആയി ഇരുന്ന താരങ്ങൾ കഴിഞ്ഞ കുറച്ചു നാൾ മുന്നേയാണ് പ്രണയം വെളിപ്പെടുത്തിയത്.
ഇരുവരും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നു.തുടര്‍ന്നിങ്ങോട്ട് നിരന്തരം തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെക്കാറുണ്ട് ഗോപി സുന്ദറും അമൃത സുരേഷും.
എന്നാൽ വലിയ സൈബർ അക്രമണവും ഇവർക്ക് നേരെ എത്തിയിരുന്നു. വന്നാൽ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇരുവരും ഒരുമിച്ച് നടത്തിയ യാത്രയുടേയും മറ്റും ചിത്രങ്ങള്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം തന്റെ മാത്രം ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെ ഒരാൾ ചൊറിയൻ കമ്മെന്റുമായി എത്തുകയായിരുന്നു.
ഇതിനു ഗോപി സുന്ദർ നൽകിയ വായടപ്പിക്കുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘എവിടെ പീസ് എവിടെ’ എന്നായിരുന്നു ഒരാളുടെ ചൊറിയൻ കമന്റ്. ‘ദയവ് ചെയ്ത് വീട്ടിലൊന്ന് പോയി നോക്കൂ, നിങ്ങളുടെ പീസ് അവിടെ ഉണ്ടാവും’ എന്നായിരുന്നു ഇയാള്‍ക്ക് ഗോപി സുന്ദര്‍ നല്കിയ വായടപ്പിക്കുന്ന മറുപടി.
ഗോപി സുന്ദറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അശ്ലീല ചോദ്യവുമായി എത്തിയ ആള്‍ക്ക് അതേ നാണയത്തില്‍ ഗോപി സുന്ദര്‍ മറുപടി നല്‍കിയതിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം എന്നാണ് ആരാധകർ പറയുന്നത്. ഇനി മേലാൽ ഒരു സ്ഥലത്തും ഇത്തരം കമന്റ് അയാൾ പറയില്ല എന്നും സോഷ്യൽ മീഡിയ പറയുന്നു.
Discussion about this post