സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം നേടാറുള്ള സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ.
ഗോപി സുന്ദറിന്റെ വ്യക്തി ജീവിതമാണ് ചർച്ചയകാറുള്ളത്. ഒരു വർഷം മുൻപ് ആയിരുന്നു ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം.
എന്നാൽ നിലവിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ അമൃതയും ഗോപി സുന്ദറും തയ്യാറായിട്ടുമില്ല.
ഇതിനിടയിൽ ഗോപി സുന്ദർ പ്രിയ നായരെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇതോടെ അമൃതയും ഗോപിയും പിരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ശക്തി പ്രാപിച്ചിരുന്നു.
ഇതിനിടയിൽ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മയോനി എന്ന് വിളിക്കുന്ന പ്രിയ നായർക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രമാണ്. പ്രിയയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മയോനിയെ ചേർത്തണച്ചിരിക്കുന്ന ഗോപി സുന്ദറെ ഫോട്ടോയിൽ കാണാം. ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു.’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
View this post on Instagram
ഗോപി സുന്ദറിനെ മയോനി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, മയോനിയും ഗോപിയും പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്.
അതേസമയം ചിത്രത്തിന് എതിരെ വിമർശനം ഉയരുകയാണ്. വർഷാ വർഷം കല്യാണം കഴിക്കുന്ന ഗോപി പുതിയ വർഷം പുതിയ പെണ്ണ് കെട്ടുമോ എന്നാണ് വിമർശകർ ചോദിക്കുന്നത്.
അതേസമയം, അടുത്തിടെ കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ അമൃത സുരേഷ് യാത്ര ചെയ്തിരുന്നു. താനിപ്പോള്‍ ഒരിടവേളയില്‍ ആണെന്നും സ്വയം സുഖപ്പെടാന്‍ വേണ്ടിയാണിത് എന്നും ആണ് അമൃത പറഞ്ഞത്.
സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ പങ്കിടാന്‍ താന്‍ മടങ്ങി വരും എന്നും അമൃത വ്യക്തമാക്കിയിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
Discussion about this post