മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഗോപി സുന്ദറിന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.
ഗോപി സുന്ദറിനെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഗായികയായ അമൃത സുരേഷും ഗോപി സുന്ദറും ഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും ഒരുമിച്ച് ജീവിതം ആരംഭിച്ചതും.
ഗോപി സുന്ദര്‍ ഒരുമിച്ച് താമസിക്കുന്ന മൂന്നാമത്തെ പെണ്ണായിരുന്നു അമൃത. അമൃതയുടെ രണ്ടാം വിവാഹമായിരുന്നു ഗോപി സുന്ദറുമായിട്ടുള്ളത്. ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചതോടെ തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ടായിരുന്നു.
പല വട്ടം പങ്കാളികളെ മാറ്റിയതിന്റെ പേരില്‍ സദാചാര വാദികള്‍ ഇരുവര്‍ക്കും എതിരെ എത്താറുണ്ടായിരുന്നു. ഈ ബന്ധം ഒരു വര്‍ഷം പോലും നീണ്ട് പോകില്ല എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ അതൊന്നും ഇരുവരും കാര്യമാക്കിയില്ല എന്ന് മാത്രമല്ല, വിമര്‍ശനങ്ങള്‍ തിരുകടന്നപ്പോള് തക്കതായ മറുപടി നല്‍കുകയും ചെയ്തു.
ഇരുവരുടെയും ഒന്നാം വാര്‍ഷികം രണ്ട് മാസം മുന്നേയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഒരു വര്‍ഷം തികയ്ക്കും മുന്നേ ഇരുവരും പിരിയും എന്ന വിമര്‍ശകരുടെ പ്രചരണത്തിനുള്ള മറുപടിയാണ് ഈ ചിത്രങ്ങള്‍ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിത ആരാധകരെ ആശങ്കയിലാക്കുന്ന അഭ്യൂഹങ്ങളാണ് എത്തുന്നത്.
ഇരുവര്‍ക്കും ഇടയില്‍ എന്തോ സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഗോപി സുന്ദറിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ചില മാറ്റങ്ങള്‍ ആണ് ഈ സംശയങ്ങള്‍ക്ക് കാരണം.
ഒന്നിച്ചുള്ള ജീവിതം ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചില പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
2022 മെയ് മാസം 26നാണ് ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപിയും അമൃതയും പ്രഖ്യാപിക്കുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പോസ്റ്റിനൊപ്പം ഇവര്‍ കുറിച്ചത്.
ഈ പോസ്റ്റ് ഇപ്പോള്‍ ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ ഇല്ല. പക്ഷേ അമൃതയുടെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് ഇപ്പോഴുമുണ്ട്. അതേസമയം ഈ പ്രണയ പ്രഖ്യാപന പോസ്റ്റ് ഒഴികെ ഗോപി സുന്ദറിനൊപ്പമുള്ള മറ്റു ചിത്രങ്ങള്‍ എല്ലാം തന്നെ അമൃതയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇപ്പോഴും കാണാം.
അതേസമയം മുന്‍ പങ്കാളി അഭയ ഹിരണ്‍ മയിയുടെ ചിത്രങ്ങള്‍ ഗോപി സുന്ദറിന്റെ പേജില്‍ ഉണ്ട്. ലൈഫ് എന്ന് എഴുതി ലൗ ചിഹ്നം ഇട്ടിരിക്കുന്ന പോസ്റ്റാണ് ഗോപി സുന്ദര്‍ കളയാതെ വച്ചിരിക്കുന്നത്. അമൃതയുടെ പോസ്റ്റ് കളയുകയും അഭയ ഹിരണ്മയിയുടെ പോസ്റ്റ് നിലനിര്‍ത്തുകയും ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
ഇരുവര്‍ക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ആരാധകരുടെ ആശങ്ക. എന്നാല്‍ വര്‍ഷാവര്‍ഷം പെണ്ണ് കെട്ടാമെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും നേര്ച്ചയുണ്ടോയെന്നാണ് ഗോപി സുന്ദറിനോട് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്തായാലും വിഷയത്തിന്റെ സത്യാവസ്ഥ വ്യത്യമല്ല, ഇരുതാരങ്ങളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post