മലയാളത്തിലൂടെ സംഗീത സംവിധാന മേഖലയില്‍ എത്തി സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകനായി മാറിയ ആളാണ് ഗോപി സുന്ദര്‍, മലയാളം, തമിഴ്,തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലാണ് ഗോപി സുന്ദര്‍ പാട്ട് ഒരുക്കിയിട്ടുള്ളത്.
കൂടാതെ മികച്ചൊരു ഗായകന് കൂടിയാണ് ഗോപി സുന്ദര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ഗോപി സുന്ദര്‍. ഇതിലൂടെ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്.
അത്തരത്തില്‍ താരം കഴിഞ്ഞ ദിവസം ഭാര്യ അഭയ ഹിരണ്മയിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു. തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ ഫങ്ഷന് പങ്കെടുത്തതിന്റെ ചിത്രമായിരുന്നു ഗോപി സുന്ദര്‍ പങ്കുവച്ചത്. എന്റെ പവര്‍ ബാങ്ക് എന്ന കുറിപ്പൊടെയായിരുന്നു ഭാര്യക്ക് ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചത്.
അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു അഭയ ഹിരണ്മയി ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ചിത്രം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഭാര്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച ഗോപി സുന്ദറിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സദാചാര ആങ്ങളമാര്.
പവര്‍ ബാങ്കിന് കുറച്ച് തുണി വാങ്ങി കൊടുക്കാമായിരുന്നില്ലേ- എന്നാണ് സദാചാര ആങ്ങളമാര് ചിത്രത്തിന് താഴെ വന്ന് കമന്റ് ചെയ്യുന്നത്. അതേസമയം അഭയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post