സിനിമ പ്രേമികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഗോപി സുന്ദറിന് സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.
എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് ഗോപി സുന്ദര്‍. പ്രൊഫഷണല്‍ ജീവിതത്തെക്കാള്‍ ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മൂന്നാമതും വിവാഹം ചെയ്തതോടെയാണ് അടുത്തിടെ താരം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ഗായിക അമൃത സുരേഷിനെയായിരുന്നു ഗോപി സുന്ദര്‍ വിവാഹം കഴിച്ചത്. ഒരു വിവാഹത്തിനും ഒരു ലീവിങ് ടുഗേതറിനും ശേഷം കണ്ടുപിടിച്ച പുതിയ ബന്ധമായിരുന്നുവിത്.
പ്രിയയെ ആയിരുന്നു ഗോപി സുന്ദര്‍ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം നിലനില്ക്കുമ്പോള് തന്നെ ഗായിക അഭയഹിരണ്മയിയുമായി ലിവിങ് ടുഗേതറില് താമസിച്ചിരുന്നു ഗോപി സുന്ദര്‍.
ഇവരുടെ ബന്ധത്തിന് എതിരെ ആദ്യ ഭാര്യ രംഗത്ത് വന്നതോടെ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി അഭയ ഹിരണ്മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം അടുത്തിടെ പിരിഞ്ഞിരുന്നു.
അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേടിയിരുന്നു ഗോപി സുന്ദറിന്റെ പുതിയ കല്യാണം. ഡ്രസ്സ് മാറും പോലെയാണ് ഗോപി സുന്ദര്‍ കല്യാണം കഴിക്കുന്നത് എന്നായിരുന്നു വിമര്‍ശനം.
ഈ വിമര്‍ശനങ്ങള്‍ എല്ലാം കേട്ടടങ്ങി വരുന്നതിനിടയില്‍ ഗോപി സുന്ദര്‍ ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പ്രണയത്തെക്കുറിച്ച് മൈത്രേയന്റെ അഭിപ്രായം ആണ് പോസ്റ്റിലൂടെ ഗോപി പങ്കുവച്ചിരിക്കുന്നത്.
പങ്കാളിയെ മറ്റൊരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്ത് ചെയ്യണമെന്ന വിഷയത്തെക്കുറിച്ചായിരുന്നു മൈത്രേയന് സംസാരിച്ചത്. ഇതിന്റെ വീഡിയോ ആണ് ഗോപി പങ്കുവക്കുന്നത്. വളരെ ശരിയായ കാര്യമെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ ഈ വീഡിയോ പങ്കുവെച്ചത്.
നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള് തന്നെ വേറൊരാളെ ഇഷ്ടമാവാം, അതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. എന്നാണ് വീഡിയോയില്‍ മൈത്രേയന് പറയുന്നത്.
നിരവധി പേരാണ് ഗോപി സുന്ദറിന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇത് അമൃതയ്ക്കുള്ള മുന്നറിയിപ്പാണോ എന്നാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്.
മൈത്രേയന് വീഡിയോയില്‍ പറയുന്നത്-ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. അതൊക്കെ പ്രണയത്തെ റൊമാന്റിസൈസ് ചെയ്ത് പറയുന്നതാണ് എന്നാണ് മൈത്രെയന് വീഡിയോയില്‍ പറയുന്നത്.
നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള് തന്നെ വേറൊരാളെ ഇഷ്ടമാവാം, അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികള്‍ കൂട്ടിയാണ് നമ്മള് ഭക്ഷണം കഴിക്കുന്നത് ഒരേ ഷര്‍ട്ടാണോ നമ്മളെപ്പോഴും ഇടുന്നത്.
ഒരേ സമയത്ത് തന്നെ നമുക്ക് പലതിനേയും ഇഷ്ടപ്പെടാനാവും. ഒരാള്‍ക്ക് നാലഞ്ച് കൂട്ടുകാരെങ്കിലും ആവശ്യമാണ്. ഇണയായി ഒരാളേയുണ്ടാവുള്ളു. കൂട്ടുകാരെപ്പോഴും ആവശ്യമാണ് എന്നും മൈത്രേയന് പറയുന്നു.
എന്റെ ഇണ എന്നെ ഉപേക്ഷിച്ച് പോവാത്ത യോഗ്യതയില്‍ ഇരിക്കേണ്ടത് ഞാനാണ്. അവര്‍ വേരൊരാളുടെ കൂടെ യാത്ര ചെയ്യുന്നതോ സിനിമ കാണാന്‍ പോവുന്നതോ പ്രശ്നമാക്കരുത്. നമ്മളെ കവച്ച് വെക്കാന്‍ കഴിവുള്ളവരല്ല ഇവരാരും. നമ്മുടെ കൂടെയുള്ളൊരാളിനെ മറ്റൊരാള്‍ ഇഷ്ടത്തോടെ നോക്കുമ്പോള്‍ അസൂയ തോന്നും. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോവാതിരിക്കാനുള്ള വികാരമാണ് അസൂയ മൈത്രേയന് വീഡിയോയില്‍ പറഞ്ഞു.
Discussion about this post