തമിഴിലൂടെ അഭിനയം ആരംഭിച്ച് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനുമോൾ.
തമിഴും മലയാളവും കൂടാതെ സംസ്കൃതം, ബംഗാളി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം ടു മെൻ ആണ്.
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കടഗന്നവ ഒരു യാത്ര എന്ന ചിത്രത്തിലാണ് അനുമോൾ പുതുതായി അഭിനയിച്ചത്.
ഇപ്പോഴിതാ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ് എത്തിയിരിക്കുകയാണ് അനുമോൾ.
ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. വർഷങ്ങളുടെ സീനിയൊരിറ്റി ഉള്ള ആളാണ് മമ്മൂക്ക എങ്കിലും ഇപ്പോഴും അദ്ദേഹത്തിനുള്ള എനെർജിയും ഡെഡിക്കേഷനും ഒന്നും തനിക്ക് ഒന്നും ഇപ്പോൾ പോലും ഇല്ല എന്നാണ് നടി പറയുന്നത്.
അദ്ദേഹത്തിന്റെ ഷോട്ട് കഴിഞ്ഞാൽ അദ്ദേഹത്തിന് ക്യാരവാനിൽ ഇരിക്കാവുന്നതേ ഒള്ളു.എന്നാൽ അദ്ദേഹം അവിടെ തന്നെ നിൽക്കും.
അദ്ദേഹം നമ്മളെക്കാൾ ഒരുപാട് സീനിയർ ആണ്. നമ്മളെ ഒക്കെ ഷോട്ടിന് വിളിച്ചാൽ പതിയെ അനങ്ങി അനങ്ങി ആയിരിക്കും പോകുവാ.
പക്ഷെ അദ്ദേഹം ഫുൾ പ്ലസന്റ് ആയി എനർജിയായി വർക്ക് ചെയ്യും.അതുകൊണ്ട് ഒക്കെ തന്നെയാകും അദ്ദേഹം ഇത്ര കാലം സിനിമയിൽ നില നിന്നത് എന്നാണ് അനുമോൾ പറയുന്നത്.
അദ്ദേഹം എങ്ങനെ അഭിനയിക്കുന്നു. എങ്ങനെ ആളുകളുമായി പെരുമാറുന്നു ഇതെല്ലാം നോക്കി കാണാൻ ഞാൻ നോക്കുകയായിരുന്നു.
സത്യത്തിൽ ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ മമ്മൂക്കയെ ഫുൾ വായിൽ നോട്ടം ആയിരുന്നു. അഭിനയം നോക്കാം, ഡ്രസിങ് നോക്കാം, ഞാൻ മമ്മൂക്കയുടെ കാലിന്റെ വരെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്, ആരും പറഞ്ഞാൽ വിശ്വസിക്കില്ല. മമ്മൂക്കയെ മൊത്തത്തിൽ ഞാൻ സ്കാൻ ചെയ്യുക ആയിരുന്നുവെന്നും അനുമോൾ പറഞ്ഞു.
Discussion about this post