മലയാളത്തിലൂടെ എത്തി സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിയായി മാറിയ താരമാണ് ഭാവന. നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലെ പരിമളം എന്ന കഥാപാത്രം ഏറേ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. കല്യാണ ശേഷം കന്നടയിലാണ് താരം സജീവമായത്. താരത്തിന്റെതായി ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഭജ്രംഗി 2. ശിവ രാജ്കുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
കരുത്തുറ്റ കഥാപാത്രമായിട്ടാണ് ഭാവന ചിത്രത്തില്‍ അഭിനിയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇത് ആരാധകരുടെ ഇടയില്‍ ശ്രദ്ധയാവുകയും ചെയ്തിരുന്നു. ഇതിനിടയില്‍
ഭജ്രംഗി 2വെന്ന പുതിയ ചിത്രത്തിലെ ഗാനത്തിന് ഡാന്‍സ് റിഹേഴ്സല്‍ ഭാവനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭജ്രംഗി 2 എന്ന ചിത്രത്തിനായി സിദ് ശ്രീറാം പാടിയ പാട്ടാണ് ഭാവന ഒരു ചാനലിന്റെ അവാര്‍ഡ് ചടങ്ങിന്റെ നൃത്തത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കന്നടയില്‍ 2013ല്‍ റിലീസ് ചെയ്ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഭജ്രംഗി 2. ഭജ്രംഗി 2 ഒക്ടോബര്‍ 29ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. എ ഹര്‍ഷ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
Discussion about this post