കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ പ്രിയ താരം നടി ചന്ദ്ര ലക്ഷ്മണ് വിവാഹിതയാകാന്‍ പോകുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. സ്വന്തം സുജാത എന്ന സീരിയലില്‍ കൂടെ അഭിനയിക്കുന്ന താരമായ ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിക്കുന്നത്.
ടോഷിന്റെ കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിവാഹ കാര്യം ചന്ദ്ര ലക്ഷ്മണ് പുറത്ത് പറഞ്ഞത്. ഈ വാര്‍ത്ത ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മുപ്പത്തി എട്ട് വയസ്സ് വരെ കാത്തിരുന്നത് ടോഷിന്റെ കൈ പിടിക്കാനാണോ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇരുവരും ഒരേ സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു.
ആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണ് ഇപ്പോള്‍. പ്രണയ വിവാഹമല്ല എന്നാണ് താരം പറയുന്നത്. പ്രണയവിവാഹമല്ല. അറേഞ്ച്ഡ് മാര്യേജാണ്. പരസ്പരം ഇഷ്ടവും ബഹുമാനവുമുണ്ടായിരുന്നു. എങ്കിലും പ്രണയം എന്നതിനപ്പുറത്തേക്ക് വീട്ടുകാര്‍ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. പരസ്പരം സംസാരിച്ചപ്പോള്‍ രണ്ടു പേര്‍ക്കും ആത്മവിശ്വാസം തോന്നി.-എന്നാണ് താരം പറയുന്നത്.
”സ്വന്തം സുജാത’യില്‍ ഞങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചഭിനയിക്കുന്നുണ്ട്. 100 ആം എപ്പിസോഡിലാണ് ടോഷേട്ടന് ജോയിന്‍ ചെയ്തത്. ഇപ്പോള്‍ 200 ആകാറായി. അതുകൊണ്ട് മുന്ന് നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. ഇവിടെ വന്ന ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. എന്റെ അച്ഛനും അമ്മയ്ക്കും ടോഷേട്ടനെയും ടോഷേട്ടന്റെ വീട്ടില്‍ എന്നെയും വലിയ ഇഷ്ടമാണ്.
അങ്ങനെയാണ് വിവാഹം എന്ന ചിന്ത വന്നതും വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചതും. അത് അനുയോജ്യമാണെന്ന് തോന്നിയപ്പോള്‍ മുന്നോട്ടു പോകാം എന്നു തീരുമാനിക്കുകയായിരുന്നു” എന്നാണ് ചന്ദ്ര ലക്ഷ്മണ് പ്രതികരിച്ചത്. ടോഷേട്ടന് ഒരു നല്ല മനുഷ്യനാണ്. എല്ലാവരെയും സന്തോഷത്തോടെ കൊണ്ടുപോകാന്‍ കഴിവുള്ള ആള്. എല്ലാവരെയും ബഹുമാനിക്കും. അതാണ് എന്നെ ആകര്‍ഷിച്ചത് എന്നും താരം പറഞ്ഞു.
വിവാഹം രണ്ടു മൂന്നു മാസത്തിനു ശേഷമേ ഉണ്ടാകൂ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് ഉദ്ദേശിക്കുന്നത്. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
Discussion about this post