പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ഗൗരി കൃഷ്ണ. അഭിനയ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്.
ഇതിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത താരം പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുന്നത്.
തന്റെ പ്രേത അനുഭവത്തെ കുറിച്ച് പറയുന്ന വീഡിയോയാണ് നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് മനോജിനൊപ്പം ചെയ്ത ഒരു യെസ് ഓര് നോ വീഡിയോയില്‍ ആണ് പ്രേതത്തെ കണ്ട അനുഭവം ഗൗരി പറയുന്നത്.
പണ്ടൊക്കെ ഗോസ്റ്റ് ഉണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു. പക്ഷെ നേരിട്ട് അനുഭവിച്ച് അറിഞ്ഞപ്പോള്‍ ഉണ്ടെന്ന് ബോധ്യമായി എന്നാണ് താരം പറയുന്നത്. ഒരിക്കല്‍ കാറില്‍ സഞ്ചരിക്കവേ ഉണ്ടായ പ്രേത അനുഭവമാണ് നടി പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ- ഒരിക്കല്‍ കാട്ടാക്കടയില്‍ ഒരു കല്യാണത്തിന്റെ റിസപ്ഷന് പോയി തിരിച്ച് വരികയായിരുന്നു. സമയം രാത്രി പതിനൊന്ന് മണിയായി. തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് കാട്ടാക്കടയ്ക്ക് പോകുന്ന വഴിയില്‍ ഒരു സ്ഥലമുണ്ട്.
അവിടെ പൊതുവെ ഒരു ഗോസ്റ്റ് അനുഭവം ഉണ്ടെന്നാണ് പറയപ്പെടുന്നത്. പെട്ടന്ന് വണ്ടി ഓഫാകുകയും ബൈക്ക് വീഴുകയും എന്തൊക്കെയോ കാണുകയും ഒക്കെ ചെയ്യുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രെ. പക്ഷെ ആ യാത്രയില്‍ എനിക്ക് അത് അറിയില്ലായിരുന്നു.
ആ വഴിയാണ് ഞങ്ങള്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്ത് ആ സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി. അതോടെ ലൈറ്റ് എല്ലാം ഓഫ് ആയി.
എന്റേത് പുതിയ വണ്ടിയായിരുന്നു. ഒരു കംപ്ലൈറ്റും വരേണ്ട സാധ്യതയില്ല. ചുറ്റും പുറവും കൂരിരുട്ട്. പെട്ടന്ന് വണ്ടിയില്‍ നിന്നും അലാറം കേള്‍ക്കുന്നു. ഓഫായി കിടന്ന വണ്ടിയില്‍ നിന്ന് എങ്ങിനെയാണ് ഇങ്ങനെയൊരു സൗണ്ട് എന്ന് ചിന്തിക്കുമ്പോഴേക്കും ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വണ്ടിയില്‍ തെളിഞ്ഞു.
അപ്പോള്‍ ഞാന്‍ സായിയോട് ചോദിച്ചും ഡോര്‍ എന്തിനാ തുറന്നത് എന്ന്. ഞാന്‍ ചെയ്തില്ല എന്നായിരുന്നു അവന് പറഞ്ഞത്. നോക്കിയപ്പോള്‍ എന്റെ ഡോര്‍ ആണ് ഓപ്പണ്‍ ആയത്. എന്തോ പന്തികേട് തോന്നി ഞാന്‍ ഡോര്‍ അടച്ചതും കാര്‍ ഓണായി, ലൈറ്റും വന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ്- എന്നാണ് ഗൗരി പറയുന്നത്.
നടിയുടെ പ്രേത അനുഭവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചായായി കഴിഞ്ഞു. ഇത്തരം മണ്ടത്തരങ്ങള്‍ പൊതു വേദിയില്‍ വിളിച്ചു പറയരുത് എന്നാണ് നടിയെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. വണ്ടിയുടെ സെന്‍സറിന്റെ വല്യ പ്രശ്നമായിരിക്കും ഇത് എന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം അവിടെ പ്രേതം ഉണ്ടെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്യുന്നത്. പലര്‍ക്കും ഇത്തരം അനുഭവം അവിടെ വച്ച് ഉണ്ടായിട്ടുണ്ടെന്നാണ് ഇത്തരക്കാര്‍ പറയുന്നത്.
Discussion about this post