ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാന്‍ തന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ”എനിക്കെന്റെ പിള്ളേരുണ്ടെടാ”-കൊച്ചിയില്‍ സംഘടിപ്പിച്ച മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ കരഘോഷങ്ങളോടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു,
വൈകി വന്നതിന് ക്ഷമ ചോദിച്ച് സംസാരിച്ച് തുടങ്ങിയ മോഹന്‍ലാല്‍ പിന്നീട് ആരാധകരുടെ സ്നേഹത്തെ കുറിച്ച് വാചാലനാവുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ആറായിരത്തില്‍ അധികം വരുന്ന ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു തന്റെ ആരാധകരുടെ സ്നേഹത്തെ കുറിച്ച് മോഹന്‍ലാല്‍ വാചാലനായത്.
ആരാധകര്‍ ആര്‍ത്ത് വിളിച്ചാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ ഏറ്റെടുത്തത്. സദസില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ വാക്കുകള്‍-ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാന്‍ തന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ”എനിക്കെന്റെ പിള്ളേരുണ്ടെടാ”
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവില്‍ നില്ക്കുമ്പോള് കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം.
”ഞാനുണ്ട് ഏട്ടാ കൂടെ” എന്ന് ഒരായിരം പേര് ഒന്നിച്ചുപറയുമ്പോള്‍ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
നേരില്‍ കാണുമ്പോള്‍ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.ഒരു നടനെന്ന നിലയില്‍ ഇതില്കൂടുതല് എന്താണ് എനിക്ക് വേണ്ടത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ 43 വര്‍ഷത്തിനിടെ മലയാളികളുടെ മനസില്‍ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങള്‍ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാര്‍ഥന കൊണ്ടും മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷിക സമ്മേളനത്തില്‍ അയ്യായിരത്തിനു മുകളില്‍ വരുന്ന ആരാധകര്‍ക്ക് ഒപ്പം നിന്ന് ഫോട്ടോയും മോഹന്‍ലാല്‍ എടുത്തിരുന്നു.
Discussion about this post